'ആരുടേയും തണലിൽ വളർന്നുവന്നതല്ല, കഴിവും അർപ്പണബോധവുമാണ് മഞ്ജുവിനെ ഒരു ബ്രാൻഡാക്കിയത്', വൈറലായി കുറിപ്പ്!
വിവാഹശേഷം അഭിനയവും നൃത്തവും മറ്റ് ആഗ്രഹങ്ങളും മടക്കി പൂട്ടികെട്ടി കുടുംബ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങുന്നവർ സമൂഹത്തിൽ വർധിച്ച് വരികയാണ്. അക്കൂട്ടത്തിൽ നടിമാരും ഉൾപ്പെടും. മഞ്ജു വാര്യരും അതുപോലെയായിരുന്നു. വിവാഹം ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയാണ് എന്നറിഞ്ഞപ്പോൾ സിനിമയെ സ്നേഹിക്കുന്നവരെല്ലാം അതൊരു നുണയായിരിക്കണമെയെന്ന് ആഗ്രഹിച്ചു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജുവാര്യർ പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്.
ഒരു പരസ്യത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു മടങ്ങി വരവ്. പിന്നീട് റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യുവിൽ നായികയായി. രണ്ടാം വരവിൽ നിരവധി സിനിമകളുടെ ഭാഗമായി മഞ്ജു വാര്യർ. തമിഴിലടക്കം നായികയായി. ഇപ്പോൾ മഞ്ജു വാര്യർ നടി എന്നതിലുപരി മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ്. അടുത്തിടെയാണ് മഞ്ജു കൂടി ഭാഗമായ മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തിയത്. സിനിമയിലെ മഞ്ജുവിന്റെ പ്രകടനത്തെ പരിഹസിച്ച് നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ മഞ്ജുവിന്റെ മേക്കോവർ ചിത്രങ്ങൾക്ക് നേരെയും ആക്ഷേപ കമന്റുകൾ വരാറുണ്ട്. ഈ സാഹചര്യത്തിൽ ഒടിയൻ റിലീസിന് ശേഷം മഞ്ജുവിനെ കുറിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞ വാക്കുകൾ ഉദ്ദരിച്ച് ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോൾ വീണ്ടിും ആളുകൾ കുത്തിപ്പൊക്കി വൈറലാക്കുന്നത്.

ഒടിയൻ സിനിമ റിലീസിന് ശേഷം വ്യാപകമായി ഡീഗ്രേഡ് ചെയ്യപ്പെട്ടത് മഞ്ജു വാര്യരോടുള്ള ചിസരുടെ വെറുപ്പ് മൂലമാണെന്ന തരത്തിലാണ് അന്ന് ഒരു അഭിമുഖത്തിൽ ശ്രീകുമാർ മേനോൻ പറഞ്ഞത്. സിൻസി എന്ന യുവതിയുടേതാണ് കുറിപ്പ്. 'ബ്രഹ്മാണ്ഡ ചിത്രമെന്ന പരിവേഷം കൊടുത്ത് കഴിഞ്ഞ രണ്ട് വർഷമായി സിനിമ പ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിട്ട് ഒടുവിൽ എല്ലാ പ്രതീക്ഷകൾക്കും ഇപ്പുറം ഒരു ശരാശരി ഒരു തവണ മാത്രം കണ്ടിരിക്കാവുന്ന ചിത്രം എന്ന നിലയിലേക്ക് നിങ്ങളുടെ സിനിമ എത്തി നിൽക്കുന്നു. ഇതിന് കാരണം മഞ്ജു വാരിയർ ആണോ?. മിസ്റ്റർ ശ്രീകുമാർ മേനോൻ, താങ്കളെ എനിക്ക് 4 വർഷത്തെ കേട്ട് പരിചയം മാത്രമേ ഉള്ളൂ... അതും മഞ്ജുവിന്റെ രണ്ടാമത്തെ വരവിന് കാരണമായ പരസ്യ സംവിധായകൻ എന്ന പേരിൽ. ഞാൻ എന്നല്ല ഒരു ശരാശരി മലയാളി അങ്ങനെ ആണ് നിങ്ങളെ അറിഞ്ഞിട്ടുണ്ടാവുക. എന്റെ അറിവിൽ കഴിഞ്ഞ ഒന്നര വർഷമായിട്ട് മഞ്ജു ആയിട്ടോ മഞ്ജുവിന്റെ ടീം ആയിട്ടോ നിങ്ങൾക്കോ നിങ്ങളുടെ കമ്പനിക്കോ യാതൊരുവിധ ബന്ധവും ഇല്ല. മഞ്ജുവിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ സിനിമ ഡീഗ്രേഡ് ചെയ്യുന്നു എന്നു പറയുന്നു. തീർത്തും പുതുമുഖ സംവിധായകർ ഒരുക്കിയ രണ്ട് ചെറിയ പടങ്ങൾ നന്നായി തന്നെ ഓടിയിരുന്നു.... ഈ അടുത്ത കാലത്ത്... ഉദാഹരണം സുജാതയും മോഹൻലാലും.... നിങ്ങൾ പറയുന്ന ഡീഗ്രേഡിങ് അല്ലെങ്കിൽ മഞ്ജുവിനോടുള്ള വൈരാഗ്യം എന്നിവ ആണ് ഒടിയൻ എന്ന സിനിമയിൽ നടന്നതെങ്കിൽ ഏറ്റവും കൂടുതൽ ഡീഗ്രേഡിങ് ഉണ്ടാവേണ്ടത് ഉദാഹരണം സുജാത എന്ന ചിത്രത്തിന് അല്ലെ?'

'സംവിധാനത്തിൽ പാകപ്പിഴകൾ സംഭവിച്ച സിനിമയെ അതിലൂടെ ഇത്രയധികം വിമർശനങ്ങൾ നേരിട്ട സിനിമയെ മഞ്ജുവാര്യർ പ്രതികരിച്ച് ക്ലീൻ ചിറ്റ് വാങ്ങിക്കൊടുക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നതിന്റെ ലോജിക് എന്താണ്? ഏതൊരു നായികാ നടിയുടെയും മികച്ച സമയം 20 മുതൽ 30 വയസ് വരെ ആണെങ്കിൽ.... മഞ്ജു ഇതെല്ലാം നേടിയത് 20 വയസിനുള്ളിൽ ആണ്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു കുച്ചിപ്പുടിയിൽ അരങ്ങേറ്റം കുറിക്കുന്നു.. കണികളെ കൈയിലെടുത്തു മാത്രമേ ഇന്നും അവർ ചിലങ്ക അഴിച്ചിട്ടുള്ളൂ... മഞ്ജുവാരിയർ എന്ന നടിയെ മാത്രമേ നിങ്ങളുടെ കണ്ണിൽ നിങ്ങൾ കാണുന്നുള്ളൂ... അവരിലെ പ്രതിഭയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല....ഉണ്ടായിരുന്നെങ്കിൽ ഇന്റർവ്യൂകളിൽ അവരുടെ പേര് നിങ്ങൾ ഉച്ചരിക്കില്ല.... സൈബർ ആക്രമണത്തിന്റെ കാരണം അവരാണ് എന്ന് പറയാൻ.. അവർക്ക് നേരെ വിരൽ ചൂണ്ടാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് നിങ്ങൾ സ്വയം ചിന്തിക്കേണ്ട സമയമാണ് ഇത്' സിൻസിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
Recommended Video

അടുത്തിടെയായി മഞ്ജു വാര്യരുടെ മേക്കോവർ ചിത്രങ്ങൾക്ക് നേരെയും വ്യാരപകമായി അസഭ്യ വർഷം നടത്തുന്ന പ്രവണതയുണ്ട്. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ മരക്കാറിൽ അവതരിപ്പിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തിയ ചിത്രം പ്രിയദർശനാണ് സംവിധാനം ചെയ്തത്. ജാക്ക് ആന്റ് ജിൽ, കയറ്റം, ലളിതം സുന്ദരം തുടങ്ങി ഒട്ടനവധി സിനിമകളാണ് ഇനി മഞ്ജുവിന്റേതായി റിലീസിനെത്താനുള്ളത്.


Click it and Unblock the Notifications