»   » ദുല്‍ഖര്‍, മോഹന്‍ലാല്‍, ഇന്ദ്രജിത്ത് ഇപ്പോഴിതാ ഫഹദ് ഫാസില്‍, സോഫിയ പോളിന്‍റെ അടുത്ത ചിത്രം ???

ദുല്‍ഖര്‍, മോഹന്‍ലാല്‍, ഇന്ദ്രജിത്ത് ഇപ്പോഴിതാ ഫഹദ് ഫാസില്‍, സോഫിയ പോളിന്‍റെ അടുത്ത ചിത്രം ???

Posted By: Nihara
Subscribe to Filmibeat Malayalam

വനിതകള്‍ അധികം കൈവെക്കാത്ത മേഖലയാണ് സിനിമാ നിര്‍മ്മാണം. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി ഈ മേഖലയില്‍ കഴിവു തെളിയിച്ചയാളാണ് സോഫിയ പോള്‍. കലാമൂല്യമുള്ളതും വാണിജ്യമൂല്യമുള്ളതുമായ മൂന്നു സിനിമകളുടെ നിര്‍മ്മാതാവായിരുന്നു സോഫിയ പോള്‍. രണ്ടു തവണയാണ് 50 കോടി ക്ലബില്‍ സോഫിയ പോളിന്‍റെ ചിത്രങ്ങള്‍ ഇടം പിടിച്ചത്.

നല്ല സന്ദേശമുള്ളതും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതുമായ സിനിമകള്‍ ചെയ്യാനാണ് തനിക്കു താല്‍പര്യമെന്ന്സോഫിയ പോളിന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യ ചിത്രമായ ബാഗ്ലൂര്‍ മലയാള സിനിമയില്‍ അന്നുവരെയുള്ള റെക്കോര്‍ഡുകള്‍ തിരുത്തിയ ചിത്രമായിരുന്നു.ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമായിരുന്നു.

നല്ല സിനിമകള്‍ മാത്രമേ നിര്‍മ്മിക്കൂ

ബാംഗ്ലൂര്‍ ഡേയ്സിലൂടെയാണ് സോഫിയ പോള്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നു വന്നത്. അന്നു വരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ ചിത്രമായിരുന്നു ഇത്. സിനിമയെ പാഷനായി കരുതുന്ന സോഫിയ പോള്‍ നല്ല സിനിമകളുടെ തോഴിയാണ്. അതു കൊണ്ടാണ് ആര്‍ട്ട് സിനിമയായ കാടു പൂക്കുന്ന നേരം നിര്‍മ്മിച്ചത്. സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം ഏഴോളം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.

മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്നു

മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന സോഫിയ പോളിന്‍റെ വലിയൊരാഗ്രഹമായിരുന്നു സൂപ്പര്‍ സ്റ്റാറിനൊപ്പം പ്രവര്‍ത്തിക്കുകയെന്നത്. മുന്തിരിവള്ളിയിലൂടെയാണ് അതു സാധ്യമായത്. കുടുംബ ചിത്രമായ മുന്തിരിവള്ളിക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

മോഹന്‍ലാലിനെ പരിചയപ്പെട്ടത്

ബാംഗ്ളൂർ ഡെയ്സിന്റെ പ്രൊഡ്യൂസർ എന്ന് പറഞ്ഞാണ് മോഹൻലാലിനെ പരിചയപ്പെട്ടതെന്ന് സോഫിയ ഓർക്കുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയതോടെ ഒരുപാട് കഥകൾ കേട്ടു, അതിൽ സിന്ധുരാജിന്റെ കഥ തങ്ങൾക്കും മോഹൻലാലിനും ഇഷ്ടപ്പെട്ടു. സംവിധായകനായി ജിബു ജേക്കബിനെ തീരുമാനിച്ചു. അങ്ങനെയാണ് മൂന്നാമത്തെ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ യാഥാർത്ഥ്യമായതെന്ന് സോഫിയ പോൾ.

നാലാമത്തെ ചിത്രത്തില്‍ ഫഹദ് ഫാസില്‍

മുന്തിരിവള്ളികളുടെ വൻ വിജയത്തിന്റെ ആഘോഷം കെട്ടടങ്ങും മുൻപേ നാലാമത്തെ ചിത്രത്തിന്റെ വർക്കുകളിലേക്ക്‌ കടക്കുകയാണ്‌ സോഫിയ പോൾ. ആദ്യ ചിത്രത്തിലെ നായകന്മാരിൽ ഒരാളായ ഫഹദ്‌ ഫാസിലാണ്‌ ചിത്രത്തിൽ നായകൻ. സൂപ്പർ ഹിറ്റ് ചിത്രമായ പാവാടയ്ക്ക്‌ ശേഷം മാർത്താണ്ഡനാണ് സംവിധാനം ചെയ്യുന്നത്.

English summary
Munthirivallikal producer joins with Fahad fazil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam