ദിലീപും ഷക്കീലയും ഒരുമിക്കില്ല?

By Gokul

കൊച്ചി: ശ്രീബാല കെ മോനോന്റെ ചിത്രത്തില്‍ ദിലീപിനൊപ്പം ഷക്കീല ഇല്ലെന്ന് റിപ്പോര്‍ട്ട്. ദിലീപിനൊപ്പം ഷക്കീലയും സന്തോഷ് പണ്ഡിറ്റും അഭിനയിക്കുമെന്ന് കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റ് അതേ പേരിലാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ കാര്യം സംസാരിച്ചു കഴിഞ്ഞതായി സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇതാദ്യമായാണ് തന്റേതല്ലാത്ത സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് പ്രധാന വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്.

ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനുമായെത്തുന്ന സിനിമയുടെ രചനയും സംവിധാനവും ശ്രീബാല കെ മേനോനാണ്. സത്യന്‍ അന്തിക്കാടിന്റെ ഒപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് ശ്രീബാല സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. നേരത്തെ അക്കമ്മ ചെറിയാന്‍, പന്തിഭോജനം, ജേര്‍ണി ഫ്രം ഡാര്‍ക്ക്‌നെസ്സ് ടു ലൈറ്റ് തുടങ്ങിയ ഡോക്യുമെന്ററികള്‍ ശ്രീബാല സംവിധാനം ചെയ്തിരുന്നു.

dileep-shakeela

ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്നു ശ്രീബാല. കൂടാതെ ഭാഗ്യദേവത, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ്‌സ് ആയും പ്രവര്‍ത്തിച്ചു. ഈ പരിചയം തന്നെയാകും ശ്രീബാലയ്ക്ക് പുതിയ സിനിമയിലും മുതല്‍ക്കൂട്ടാവുക.

തിരുവനന്തപുരവും കൊച്ചിയും പശ്ചാത്തലമായാകും സിനിമയുടെ ചിത്രീകരണം. സിനിമയില്‍ മാധ്യമ പ്രവര്‍ത്തകന്റെ റോളിലാണ് ദിലീപ്. പുതുമുഖ താരം മിഥില നായികയായെത്തുന്നു. ശ്രീനിവാസന്‍, ശശികുമാര്‍, സുഹാസിനി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുകേഷ് മേത്തയുടെ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും ദിലീപിന്റെ ബാനറായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X