മാക്‌സിമില്‍ സോഹയുടെ ബിക്കിനി ഫോട്ടോ
പ്രമുഖ നടി ഷര്‍മിള ടാഗോറിന്റെയും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും മകള്‍, ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ സഹോദരി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ബോളിവുഡ് താരം സോഹ അലി ഖാന്. പക്ഷേ ഇന്നേവരെ ബോളിവുഡിലെ മുന്‍നിരയിലേയ്‌ക്കെത്താനോ മികച്ചൊരു ചിത്രത്തില്‍ അഭിനയിക്കാനോ, കഴിവുതെളിയിക്കാനോ സോഹയ്ക്ക് അവസരം ലഭിച്ചിട്ടില്ല.
എന്നുവച്ച് സോഹക്ക് ചിത്രങ്ങള്‍ ഇല്ലെന്നും പറയാന്‍കഴിയില്ല. ഇടക്കിടെ സോഹ പല ചിത്രങ്ങളിലും വന്നുപോകുന്നുണ്ട്. ഇടക്കാലത്ത് മിസ്റ്റര്‍ ജോ ബി കാര്‍വാലോ എന്ന ചിത്രത്തില്‍ ബിക്കിനിയണിഞ്ഞെത്തി സോഹ ഏവരെയും ഞെട്ടിച്ചിരുന്നു. സിനിമയില്‍ ബിക്കിനിയണിഞ്ഞെത്തിയതില്‍ സോഹയ്ക്ക് കുടുംബത്തില്‍ നിന്നും മറ്റും കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്തായാലും ഇപ്പോള്‍ ഒരിക്കല്‍ക്കൂടി സോഹ ആളുകളെ ബിക്കിനിയണിഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ്. മാക്‌സിം മാഗസിന് വേണ്ടിയുള്ള സമ്മര്‍ ഫോട്ടോഷൂട്ടിലാണ് സോഹ ബിക്കിനിയില്‍ പോസ് ചെയ്തിരിക്കുന്നത്. ജൂണ്‍ ലക്കത്തിലെ സോഹയുടെ ഫോട്ടോഷൂട്ട് കണ്ടവരെല്ലാം പറയുന്നത് ഇന്ത്യയില്‍ ആദ്യാമയി ബിക്കിനിയണിഞ്ഞ് മാഗസിന്‍ കവറിന് പോസ് ചെയ്ത ഷര്‍മിളയുടെ മകള്‍ ഇത് ചെയ്തില്ലെങ്കിലല്ലേ അതിയശമുള്ളുവെന്നാണ്.

മാക്‌സിമില്‍ സോഹയുടെ ബിക്കിനി ഫോട്ടോ
ജൂണ്‍ ലക്കം മാക്‌സിമിലാണ് സോഹയുടെ ബിക്കിനി ഫോട്ടോഷൂട്ട് വന്നിരിക്കുന്നത്. മാക്‌സിമിന്റെ കവര്‍ ഗേളായി സോഹ വരുന്നത് ഇത് രണ്ടാം വട്ടമാണ്.

മാക്‌സിമില്‍ സോഹയുടെ ബിക്കിനി ഫോട്ടോ
2014 ജനുവരി 13ന് റിലീസ് ചെയ്ത മിസ്റ്റര്‍ ജോ ബി കാര്‍വാലോയെന്ന ചിത്രത്തിന് വേണ്ടിയാണ് വെള്ളിത്തിരയില്‍ ആദ്യമായി സോഹ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത്.

മാക്‌സിമില്‍ സോഹയുടെ ബിക്കിനി ഫോട്ടോ
മാക്‌സിമില്‍ സോഹയുടെ ഫുള്‍ ഫ്‌ളെഡ്ജ്ഡ് ബിക്കിനി അവതാരം തന്നെയാണ് കാണാന്‍ കഴിയുക.

മാക്‌സിമില്‍ സോഹയുടെ ബിക്കിനി ഫോട്ടോ
അമ്മ ഷര്‍മിള ടാഗോര്‍ ബിക്കിനിയിട്ട് രാജ്യത്തെ ഞെട്ടിച്ച ആദ്യകാലനായികയായിരുന്നു. അതുപോലെതന്നെ ഇക്കാര്യത്തില്‍ തനിയ്ക്കും മടിയൊന്നുമില്ലെന്ന് സോഹ തെളിയിച്ചുകഴിഞ്ഞു.

മാക്‌സിമില്‍ സോഹയുടെ ബിക്കിനി ഫോട്ടോ
2008 മെയ് ലക്കം മാക്‌സിമിലും സോഹ ചൂടന്‍ വേഷത്തില്‍ എത്തിയിരുന്നു. അന്നും സോഹ തന്നെയായിരുന്നു മാക്‌സിമിന്റെ കവര്‍ ഗേള്‍. അന്ന് സോഹ അണിഞ്ഞ ബിക്കിനിയും ഇന്നത്തെ ബിക്കിനിയും തമ്മില്‍ കാര്യമായ വ്യത്യാസം തന്നെയുണ്ട്.

മാക്‌സിമില്‍ സോഹയുടെ ബിക്കിനി ഫോട്ടോ
ഗ്ലാമറിനോട് അധികം താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന സോഹ ആദ്യമായി വെള്ളിത്തിരയില്‍ ബോള്‍ഡായത് സാഹെബ് ബീവി ഓര്‍ ഗാങ്‌സ്റ്റര്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലെ കിടപ്പറ രംഗത്തിലൂടെയായിരുന്നു. ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു സോഹ ഈ രംഗങ്ങളില്‍ അഭിനയിച്ചത്.


Click it and Unblock the Notifications











