പരസ്യ സംവിധായകൻ എം സജീഷിന്റെ ആദ്യ ചിത്രം!! സോളമന്റെ മണവാട്ടി സോഫിയ...

ആന്റണി ഇരിങ്ങാലക്കുടയുടെ ഗ്ലോബൽ എന്റർടെയ്മെന്റ്സിന്റെ ബാനറിൽ പ്രമുഖ പരസ്യ സംവിധായകൻ എം സജീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളമന്റെ മണവാട്ടി സോഫിയ. ഗ്ലോബൽടോപ്പ് എന്റർടെയ്ൻമെന്റ്സ് മൂവി പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ ചെന്നൈയിൽ ജെന്റിൽമാൻ കെ.ടി കുഞ്ഞുമോൻ പ്രകാശനം ചെയ്തു . ഒപ്പം ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം, നടി നിമിഷ സജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിര്‍വ്വഹിച്ചു. കി ആന്‍ കിഷോര്‍, പ്രശസ്ത ക്ലാസ്സിക്കല്‍ നര്‍ത്തകികൂടിയായ സമര്‍ത്ഥ്യ മാധവന്‍, തമ്പു ടി.വില്‍സണ്‍, ബേബി പ്രശംസ ആശ്വാസ് എന്നിവരോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിചേരുന്നു.

solamante manavatti sofia

കുടുംബബന്ധങ്ങളിലെ തീവ്ര പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആന്റണി ഇരിങ്ങാലക്കുടയുടെ ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ആശ്വാസ് ശശിധരന്‍, അബ്ദുള്‍ സലാം, നോബിള്‍ ജെയിംസ്, താജുദ്ദീന്‍ ഹസ്സന് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ എം സജീഷ് തന്നെയാണ് ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം തയ്യാറാക്കുന്നത്. വാഗമൺ കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ചിത്രീകരണം നടക്കുക.

ചിത്രത്തിന്റെ ഛായാഗ്രഹണം ടി.ഷമീര്‍ മുഹമ്മദ് ആണ്. റഫീഖ് അഹ്മദിന്റെ വരികൾക്ക് അൽഫോൺസ് ജോസഫാണ് സംഗീതം നൽകുന്നത്. പശ്ചാത്തല സംഗീതം അനിൽ ജോൺസൺ, എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍, ചമയംലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്-സൂര്യശേഖര്‍, ത്രില്ലസ് മാഫിയ ശശി, കോറിയോഗ്രാഫി-അരുണ്‍ നന്ദകുമാര്‍, വിഷ്വല്‍ എഫക്ട്‌സ്, ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, മാര്‍ക്കറ്റിംഗ് & വിതരണം-ഗ്ലോബല്‍ടോപ്പ് വിഷ്വല്‍ മള്‍ട്ടി മീഡിയ, മീഡിയ പ്രൊമോഷന്‍-മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-അജേഷ് ആവണി. ഏപ്രിൽ 29 ന് ആദ്യ ഷെഡ്യൂൾഡ് വാഗമണ്ണിൽ ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X