സോളമന്റെ മണവാട്ടി സോഫിയ വാഗമണ്ണില്‍ ചിത്രീകരണം ആരംഭിച്ചു!!
ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി ഇരിഞ്ഞാലക്കുട നിര്‍മ്മിച്ച് എം.സജീഷ് സംവിധാനം ചെയ്യുന്ന 'സോളമന്റെ മണവാട്ടി സോഫിയ എന്ന ചിത്കരത്തിന്റെ സ്വിച്ചോണും ഒപ്പം ആദ്യഘട്ട ചിത്രീകരണവും വാഗമണ്ണില്‍ ആരംഭിച്ചു.പ്രകൃതിരമണീയമായ വാഗമണ്‍ ഹൈറ്റ്‌സ് റിസോര്‍ട്ടില്‍ വെച്ച് ആനിസ് ആന്റണിയാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. രമ്യ ആശ്വാസ് ആദ്യ ക്ലാപ്പ് നല്‍കുകയും ചെയ്തു.

മേജര്‍ കി ആന്‍ കിഷോര്‍, പ്രശസ്ത നര്‍ത്തകി സമര്‍ത്ഥ്യ മാധവന്‍, തമ്പു.ടി.വില്‍സന്‍, ബേബി പ്രശംസ ആശ്വാസ്, സജാദ് ബ്രൈറ്റ്, പത്മകുമാര്‍, ജോളി ബാസ്റ്റിന്‍, എന്നിവരെ കൂടാതെ മലയാളത്തിലെ പ്രശസ്തരായ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആന്റണി ഇരിഞ്ഞാലക്കുട, ആശ്വാസ് ശശിധരന്‍, അബ്ദുള്‍ സലാം, താജുദ്ദീന്‍ഹസ്സന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബാനര്‍-ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ എം സജീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. റഫീഖ് അഹ്മദിന്റെ വരികൾക്ക് -അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം നൽകുന്നത്. ശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സണ്‍,ഛായാഗ്രഹണം-ടി.ഷമീര്‍ മുഹമ്മദ്, സഹസംവിധാനം-ബാബുരാജ് ഹരിശ്രീ,സഹസംവിധാനം-ബാബുരാജ് ഹരിശ്രീ, ചമയം-ലിപിന്‍ മോഹനന്‍, കല-വിജയകുമാര്‍, കോസ്റ്റ്യും ഡിസൈനര്‍-സൂര്യശേഖര്‍, കോറിയോഗ്രാഫി-അരുണ്‍ നന്ദകുമാര്‍, സ്റ്റില്‍സ്-അജേഷ് ആവണി, ത്രില്‍സ്-ജോളി ബാസ്റ്റിന്‍, വിഷ്വല്‍ എഫക്ട്‌സ്-ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, മീഡിയ പ്രൊമോഷന്‍സ്-മഞ്ജു ഗോപിനാഥ്, പ്രൊ:എക്‌സി- ബിനോഷ് കെ.കൈമള്‍, പ്രൊ:മാനേജര്‍-കിരണ്‍കാന്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍ എബി ഡാനിയല്‍, പബ്ലിസിറ്റി-എം.ഡിസൈന്‍സ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications