twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോളാര്‍ സ്വപ്‌നങ്ങള്‍ക്ക് വിലക്ക്

    By Aswathi
    |

    കോരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പിന ആസ്പദമാക്കിയൊരുക്കിയ 'സോളാര്‍ സ്വപ്‌നങ്ങള്‍'ക്ക് വിലക്ക്. തിരുവനന്തപുരം അഡീഷണന്‍ മുന്‍സിപ്പല്‍ കോടതിയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

    ബിജു രാധാകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് ചിത്ത്രിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്റെ ജീവിതം മറ്റൊരു തരത്തില്‍ ദൃശ്യവത്കരിക്കുകയാണ് ചിത്രത്തിലെന്നും അത് തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നും ബിജു പരാതിയല്‍ പറഞ്ഞിരുന്നു.

    solar-swapnam

    നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവിനെ സരിത എസ് നായര്‍ ഭീഷണിപ്പെടുത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 80കാരിയായ തന്റെ അമ്മയോട് സരിത ഭീഷണി മുഴക്കിയെന്ന് നിര്‍മാതാവ് പരാതിപ്പെട്ടിരുന്നു.

    അതേ സമയം സോളാര്‍ സ്വപ്‌നങ്ങള്‍ തട്ടിപ്പുകളെ കുറിച്ച് പറയുന്നതല്ലെന്നും ഇന്നത്തെ സമൂഹത്തിപലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് പറയുന്നതുമാണെന്നാണ് സംവിധായകന്‍ പറയുന്നത്. തട്ടിപ്പിന്റെ രാഷ്ട്രീയവും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

    ശാലു മേനോന്‍, സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരെ കുറിച്ചു പറയുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാരും മുന്‍നിര താരങ്ങളല്ല. മേഘന പട്ടേല്‍, ധവാന്‍, ദേവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ വിലക്കുമാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പിന്നണിപ്രവര്‍ത്തകര്‍.

    English summary
    The much controversial solar scam incident was reportedly been made into a movie bearing the title Solar Swapnam. Now, it has been said that the movie has been banned by the Thiruvananthapuram Additional Municipal Court!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X