»   » റിലീസിനു മുന്‍പേ തരംഗമായി സോലോ.. ഫ്‌ളാഷ് മോബ് വീഡിയോ വൈറല്‍!

റിലീസിനു മുന്‍പേ തരംഗമായി സോലോ.. ഫ്‌ളാഷ് മോബ് വീഡിയോ വൈറല്‍!

By: Nihara
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മലയാളത്തിലും തമിഴിലുമായെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഡിക്യു ആരാധകര്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനു മുന്‍പു തന്നെ തരംഗമായി മാറുകയാണ് സോലോ .

ചിത്രം തീയറ്ററികളിലെത്താന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയാണ്. ആരാധകരെ ആവേശത്തിലാക്കി ദുല്‍ഖറും സംഘവും ഫ്‌ലാഷ് മോബുമായി രംഗത്തെത്തിക്കഴിഞ്ഞു. ചെന്നൈയിലെ മാളില്‍ നടന്ന ഫ്‌ലാഷ് മോബില്‍ ദുല്‍ഖറടക്കമുള്ള പ്രമുഖരെല്ലാം അണിനിരന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് ഡി ക്യു മടങ്ങിയത്.

Dulquer Salman

ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നീ നാല് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ദുല്‍ഖര്‍ എത്തുക. ചിത്രത്തില്‍ നാല് നായികമാരും എട്ട് സംഗീത സംവിധായകരും ഉണ്ട്. ബോളിവുഡ് ചിത്രം വസീറിന് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സിനിമയാണ് സോലോ.ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, പ്രകാശ് ബെലവാടി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍ എന്നിങ്ങനെ വന്‍ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

English summary
Solo flash mob getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam