കുടുംബ ജീവിതത്തിലെ സങ്കീർണ്ണതയുമായി സോളമൻ! സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം അണിയറയിൽ

അമേരിക്കന്‍ ഐ.ടി കമ്പനി 'ബ്രെയറിന്‍ ടെക്‌നോളജീസി'ന്റെ കൊച്ചി ഘടകം സിഇഓ ആയ സോളമന്റെ കുടുംബജീവിത സംഭവ വികാസങ്ങളിലൂടെയാണ് സോളമന്റെ മണവാട്ടി സോഫിയ ൺന്ന ചിത്രം പുരോഗമിക്കുന്നത്.എം. സജീഷ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഗ്ലോബല്‍ ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍, പോള്‍ ചെമ്പകശ്ശേരി, ആന്റണി ഇരിങ്ങാലക്കുട, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പരസ്യ ഡിസൈനിംഗ് രംഗത്തെ ശ്രദ്ധേയനായ സജീഷിന്റെ പ്രഥമ സംവിധാന സംരംഭമാണ് ''സോളമന്റെ മണവാട്ടി സോഫിയ''.സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഒരു റോഡ് മൂവിയാണിത്.

solamante manavatti sophia

സോളമനും ഭാര്യയും പിന്നെ ഏഴുവയസ്സുള്ള മകളുമടങ്ങുന്ന കുടുംബം, കൊച്ചി മെട്രോ ലൈഫിന്റെ എല്ലാ ആഡംബര സൗകര്യങ്ങളും ആസ്വദിച്ചാണ് ജീവിക്കുന്നത്. ആ യാത്രയില്‍ സോളമന് അഭിമുഖീകരിക്കേണ്ടിവന്ന ചില പ്രശ്‌നങ്ങള്‍, അയാളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. നഷ്ടപ്പെട്ട താളം വീണ്ടെടുക്കാന്‍ സോളമന്‍ മറ്റുചില വഴികള്‍ തേടുന്നു. എല്ലാവരിലും ഒരു സോളമനും ഒരു സോഫിയയും ഉണ്ടെന്നുള്ള തിരിച്ചറിവും ചിത്രം നല്കുന്നുണ്ട്. കുടുംബജീവിതത്തിന്റെ മൂല്യവും ഹൃദയബന്ധങ്ങളുടെ പവിത്രതയും എത്രത്തോളം പ്രധാനമാണന്ന സന്ദേശവും ചിത്രം പകരുന്നുണ്ട്.

കിആന്‍ കിഷോര്‍, സമര്‍ത്ഥ്യ മാധവന്‍, തമ്പു ടി. വില്‍സണ്‍, ശിവജി ഗുരുവായൂര്‍, അഞ്ജലിനായര്‍, റീന ബഷീര്‍, വല്‍സലാമേനോന്‍, ശ്രീജി ഗോപിനാഥ്, ശ്രീലക്ഷ്മി, ബേബി പ്രശംസ ആശ്വാസ്, രമ്യ ആശ്വാസ്, കാശിനാഥന്‍, മഞ്ജുസുഭാഷ്, സജാദ് ബ്രൈറ്റ്, ജോളി ബാസ്റ്റിന്‍, പത്മകുമാര്‍, റോബിന്‍ വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

ഛായാഗ്രഹണം - ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് - സന്ദീപ് നന്ദകുമാര്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - താജുദ്ദീന്‍ ഹസ്സന്‍, സിന്റോമന്ത്ര (യുഎഇ), ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം - അല്‍ഫോണ്‍സ് ജോസഫ്, പശ്ചാത്തല സംഗീതം - അനില്‍ ജോണ്‍സണ്‍, വിഷ്വല്‍ എഫക്ട്‌സ് - ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സൗണ്ട് ഡിസൈന്‍ - ജെസ്‌വിന്‍ മാത്യു,, പിആര്‍ഓ-അജയ് തുണ്ടത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X