»   » കുഞ്ചാക്കോ ബോബന്‍ അതിനൊരു അപവാദമാണ്, നായികമാരെ ഒതുക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ച് റിമ

കുഞ്ചാക്കോ ബോബന്‍ അതിനൊരു അപവാദമാണ്, നായികമാരെ ഒതുക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ച് റിമ

Posted By: Rohini
Subscribe to Filmibeat Malayalam

സ്ത്രീ സാന്നിധ്യമില്ലാതെ ഒരു സിനിമയും ഇല്ല. എത്രതന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്താലും സിനിമ അറിയപ്പെടുന്നത് നായകന്മാരുടെ പേരിലായിരിയ്ക്കും. ഈ അവഗണന സിനിമ ഉണ്ടായ കാലം മുതല്‍ ഉള്ളതാണ്. മലയാളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഈ അവഗണന അല്പം കൂടുതലാണെങ്കിലേ ഉള്ളൂ.

60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്

എന്നാല്‍ ഇപ്പോള്‍ നായികമാര്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അതില്‍ മുന്‍പന്തിയിലാണ് റിമ കല്ലിങ്കലും പാര്‍വ്വതിയുമൊക്കെ. അതുകൊണ്ട് തന്നെ ഇവര്‍ക്കൊക്കെ ഇപ്പോള്‍ ആവശ്യത്തിന് ശത്രുക്കളും സിനിമയില്‍ ഉണ്ടായിക്കഴിഞ്ഞിരിയ്ക്കുന്നു. നായികമാരെ ഒതുക്കാന്‍ ശ്രമിക്കുന്ന ചിലരെ കുറിച്ചിതാ റിമ വെട്ടിത്തുറന്ന് പറയുന്നു.

വുമണ്‍ ഇന്‍ സിനിമ കളക്ടീവ്

സിനിമയിലെ ആണ്‍കോയ്മയുടെ ചൂഷണത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പുതിയ സംഘടന തന്നെ രൂപീകിരച്ചിട്ടുണ്ട്. മലയാളത്തിലെ യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്തരത്തില്‍ നടിമാര്‍ സംഘം ചേര്‍ന്നത്. അതിലെ പ്രധാനിയാണ് റിമ

നായികമാരെ ഒറ്റപ്പെടുത്തുന്നു

മലയാള സിനിമയില്‍ നടിമാരെ ഒതുക്കുന്നുണ്ട് എന്ന് റിമ പറയുന്നു. സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണ്. കുറച്ച് പേരല്ലേ ഉള്ളൂ. പ്രതികരിച്ചതിന്റെ പേരില്‍ ചിലരുടെയൊക്കെ റോള്‍ നഷ്ടപ്പെടുത്തുന്നുണ്ട്. ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്.

ഒന്നിച്ച് നിന്നേ പറ്റൂ

ഇനി ഒളിച്ചുവയ്‌ക്കേണ്ട കാര്യമൊന്നുമില്ല. അല്ലെങ്കിലും ഇവിടെ കോക്കസ് ഉണ്ട്, താപ്പാനകളുണ്ട്. അതുകൊണ്ട് എല്ലാ നായികമാരും ഒന്നിച്ച് നിന്നേ പറ്റൂ. അത് ചിലരെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ ആക്കട്ടെ എന്നാണ് റിമ പറയുന്നത്.

രണ്ട് തവണ എന്നെ വിലക്കി

രണ്ട് തവണ തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് റിമ വെളിപ്പെടുത്തു. ടിവി ഷോ ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു ആദ്യം വിലക്കിയത്. ഒരു കാരവാന്‍ ചോദിച്ചതിന് ഭയങ്കര പ്രശ്‌നമുണ്ടായതാണ് രണ്ടാമത്തെ വിലക്കിന് കാരണം.

ഒരു നടന്‍ പറഞ്ഞത്

നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് ഒരു പ്രമുഖ നടന്‍ റിമയോട് പറഞ്ഞിട്ടുണ്ടത്രെ. വനിത വോളിബോള്‍ താരത്തിന്റെ കഥ പറയുന്ന സിനിമയില്‍ അഭിനയിക്കുമോ എന്ന് ഒരു നടനോട് ചോദിച്ചപ്പോള്‍, നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ താന്‍ അഭിനയിക്കൂ എന്നായിരുന്നത്രെ ആ നടന്റെ മറുപടി.

കുഞ്ചാക്കോ ബോബന്‍ അപവാദം

നായക പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ലാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. അത്തരക്കാര്‍ക്കിടിയില്‍ ഒരു അപവാദമാണ് ചാക്കോച്ചന്‍. ആ അര്‍ത്ഥത്തില്‍ ചാക്കോച്ചന്‍ ഒരു പ്രതിഭാസമാണെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്‍

സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സ്ത്രീപക്ഷ ചിത്രത്തിലൂടെയാണ് ചാക്കോച്ചന്റെ തിരിച്ചുവരവ് പോലും. പിന്നീട് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ തിരിച്ചുവരവിനും ചാക്കോച്ചന്‍ ശക്തമായി പിന്തുണച്ചു.

English summary
Some are losing roles while some are getting isolated: Rima Kallingal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam