ആപ്പ് ജയിച്ചു; ഫേസ്ബുക്കില്‍ സുരേഷ് ഗോപിയ്ക്ക് പണി കിട്ടി
രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നു എന്നതുകൊവണ്ട് തന്നെ മലയാളത്തിലെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്ക്ക് ഫേസ്ബുക്കില്‍ മുട്ടിന് പണികിട്ടാറുമുണ്ട്. അവസരത്തിനൊത്ത് കാലുമാറുന്ന രാഷ്ട്രീക്കാരനായ നടനാണ് സുരേഷ് ഗോപിയെന്ന് ചിലര്‍ പറയാതെയുമല്ല.
അങ്ങ് ദില്ലിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചപ്പോള്‍ ഇവിടെ ഫേസ്ബുക്കില്‍ സുരേഷ് ഗോപിയ്ക്ക് ചിലര്‍ ആപ്പ് വച്ചു. സുരേഷ് ഗോപിയുടെ രാഷ്ട്രീയ കാലുമാറ്റത്തെ പരിഹസിച്ചുകൊണ്ടുള്ള ചില ഹാസ്യ കമന്റുകളാണ് ഫേസ്ബുക്കില്‍.

സുരേഷ് ഗോപി ആം ആദ്മി പാര്‍ട്ടിയുടെ തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പം, 'ഞാന്‍ കസവു മുണ്ടും വാങ്ങി ഒന്ന് ദില്ലിവരെ പോയിവരാം' എന്ന അടിക്കുറിപ്പോടുകൂടിയാണ് കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും മാറി മാറി പിന്തുണച്ച സുരേഷ് ഗോപി മോദി അധികാരത്തിലെത്തിയതോടെ ബിജെപിയിലേക്ക് തിരിഞ്ഞു. ഇതൊക്കെ മലയാളികള്‍ക്ക് ചിരിക്കാനുള്ള വകയൊരുക്കുകയായിരുന്നു. എന്തായാലും പുതിയ കമന്റിനോട് സുരേഷ് ഗോപി പ്രതികരിക്കുന്നത് കാത്തിരിയ്ക്കാം.


Click it and Unblock the Notifications











