സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ, പുതുമുഖങ്ങളെ തേടുന്നത് ഗതികേട്‌കൊണ്ട്: ലാല്‍ ജോസ്

By Aswathi

ലാല്‍ ജോസ് കൊണ്ടുവരുന്ന പുതുമുഖ താരങ്ങളൊക്കെ മുന്‍നിരയില്‍ ഇടം നേടാറുണ്ട്. സാങ്കേതിക പ്രവര്‍ത്തകരെയും നായകന്മാരെയും ലാല്‍ ജോസ് വെള്ളിത്തിരയില്‍ പരിചയപ്പെടുത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് നായികമാരാണ്.

താന്‍ പുതുമുഖങ്ങളെ തേടുന്നത് ഗതികേട് കൊണ്ടാണെന്നും സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥ കാരണമെന്നും ലാല്‍ ജോസ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വായിക്കൂ...

പ്രമുഖ താരങ്ങളെ സമീപിച്ചാല്‍

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

കഥാപാത്രങ്ങളെ നിശ്ചയിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പ്രമുഖ താരങ്ങളുടെ മുഖമാണ്. എന്നാല്‍ അവരുടെ പ്രതിഫലം താങ്ങാന്‍ കഴിയാത്തതാണെന്ന് ലാല്‍ ജോസ് പറഞ്ഞു.

ഒരു നടിയെ സമീപിച്ചപ്പോള്‍

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

നീനയാകാന്‍ വേണ്ടി ഒരു പ്രുമുഖ നടിയെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയാല്‍ സിനിമ നിര്‍മിക്കാന്‍ പണം ഇല്ലാതെ വരും എന്ന അവസ്ഥയായി.

മുടി മുറിയ്ക്കാന്‍ വയ്യ

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

നീനയ്ക്ക് വേണ്ടി വേറെയും നടിമാരെ തേടിയിട്ടുണ്ട്. എന്നാല്‍ മുടിമുറിയ്ക്കാന്‍ തയ്യാറാവാത്തതിനാല്‍ അവരും പിന്മാറുകയായിരുന്നു.

പുതുമുഖത്തെ തേടിയത്

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

ഈ സാഹചര്യത്തിലാണ് പുതുമുഖങ്ങളെ തേടിയതെന്നും അല്ലാതെ പ്രമുഖ താരങ്ങളെ പരിഗണിക്കാഞ്ഞിട്ടല്ലെന്നും ലാല്‍ ജോസ് വ്യക്തമാക്കി

മൂന്ന് വര്‍ഷം നീന മനസ്സില്‍

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

നായികയെ ലഭിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം നീന മനസ്സില്‍ തന്നെ കിടക്കുകയായിരുന്നു എന്നാണ് ലാല്‍ ജോസ് പറഞ്ഞത്

ലാല്‍ജോസിനൊപ്പം

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

നീനയില്‍ മുഖ്യവേഷത്തിലെത്തിയ ദീപ്തി സതി, വിജയ് ബാബു, ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ലാല്‍ ജോസിനൊപ്പം പങ്കെടുത്തു.

നീന എന്നാല്‍

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

ദീപ്തി സതിയുടെ കഥാപാത്രത്തിന്റെ പേരല്ല സിനിമയ്ക്കിട്ടത്. ചിത്രത്തിലെ രണ്ട് സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളായ നീനയുടെയും നളിനിയുടെയും പേരിന്റെ ആദ്യാക്ഷരമാണ് നീ-ന.

നായികമാര്‍ മാത്രമല്ല

സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ വയ്യ

നായികമാരെ മാത്രമല്ല, നടന്‍മാരേയും സാങ്കേതിക പ്രവര്‍ത്തകരേയും താന്‍ സിനിമയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. നായികമാരുടെ കാര്യത്തില്‍ മാത്രമേ അത് ശ്രദ്ധിക്കപ്പെടുന്നുള്ളൂവെന്നും ലാല്‍ ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X