നിലവാരമില്ലാത്തതുകൊണ്ടാണ് എന്റെ സിനിമകള്‍ പരാജയപ്പെട്ടത്: ഫഹദ്
ഒരു വലിയ പരാജയത്തില്‍ നിന്നാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ തുടക്കം. ആ പരാജയത്തില്‍ നിന്ന് പതിയെ പതിയെ കയറിവന്ന ഫഹദ് 'ചാപ്പാ കുറിശ്ശി'ലൂടെ കുതിച്ചു കയറി. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നക്ലൈസ്, അന്നയും റസൂലും, ആമേന്‍, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയ കഥ, ഇപ്പോള്‍ ഈയ്യോബിന്റെ പുസ്തകം വരെ താണും പൊന്തിയും ഫഹദ് ഫാസില്‍ മികച്ചു തന്നെ നിന്നു.
മലയാളത്തിലെ ഗൗരവക്കാരനായ നടന്‍ എന്നാണ് ഫഹദ് ഫാസിലിനുള്ള വിശേഷണം. അധികമൊന്നും അഭിമുഖങ്ങള്‍ നല്‍കില്ല. എല്ലാത്തിനോടും 'ഡയറക്ടായി' പ്രതികരിക്കും. ആര് എന്ത് പറഞ്ഞാലും എന്റെ വഴി എന്റേത് മാത്രമാണെന്ന ഭാവത്തോടെയാണ് ഫഹദ് ഫാസിലിന്റെ സിനിമാ യാത്ര. ഒരു സിനിമ വിജയ്ച്ചാല്‍ പറയാന്‍ കാരണങ്ങള്‍ ഒത്തിരിയാണ്. നടന്റെ കഴിവ്, സംവിധായകന്റെ കഴിവ്, തിരക്കഥയുടെ മികവ്, പാട്ടിന്റെ ഇമ്പം....

പരാജയപ്പെട്ടാലും കാരണങ്ങള്‍ ചൂണ്ടിക്കാന്‍ കാണികള്‍ക്ക് ഒത്തിരിയുണ്ട്. പക്ഷെ അഭിനേതാക്കളോ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോ അത് സമ്മതിച്ചു തരും എന്ന് കരുതേണ്ട. എന്നാല്‍ ഫഹദ് ഫാസില്‍ അങ്ങനെയല്ല. തന്റെ സിനിമകള്‍ പരാജയപ്പെടാനുള്ളതിന്റെ കാരങ്ങളെ കുറിച്ച് ഫഹദിന് വ്യക്തമായ ധാരണയുണ്ട്. അത് തുറന്ന് പറയാനും മടിയില്ല. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ സിനിമകള്‍ പരാജയപ്പെടുന്നതിന് ഫഹദ് പറഞ്ഞ കാരണങ്ങള്‍ വായിക്കൂ,
പരാജയങ്ങള്‍ ഉണ്ടാകാം. എന്റെ സിനിമകള്‍ പരാജയപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം അവയ്ക്ക് നിലവാരമില്ലാത്തതുകൊണ്ടാണ്. 'വണ്‍ ബൈ ടു'വിന്റെ തിരക്കഥയ്ക്ക് പ്രശ്‌നമുണ്ടായിരുന്നു. 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രം അതിന്റെ തിരക്കഥയ്ക്ക് അനിയോജ്യമായ രീതിയിലല്ല ചിത്രീകരിക്കപ്പെട്ടത്. 'മണിരത്‌ന'ത്തിനും ഇത് തന്നെയാണ് സംഭവിച്ചത്. എന്റെ സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെടുന്നുവെങ്കില്‍ അത് അവയ്ക്ക് നിലവാരമില്ലാത്തതുകൊണ്ട് മാത്രമാണ്- ഫഹദ് ഫാസില്‍ പറഞ്ഞു.


Click it and Unblock the Notifications











