»   » മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തില്‍ കയറിയ കഥ

മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തില്‍ കയറിയ കഥ

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും പത്മരാജനും തമ്മിലുണ്ടായിരുന്ന സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൂട്ടത്തില്‍ മോഹന്‍ലാലിന്റെ കുസൃതികളും. പത്മരാജനും കുസൃതികളുടെ കാര്യത്തില്‍ മോഹന്‍ലാലിന് സമമായിരുന്നു എന്ന് സിനിമാ ഇന്റസ്ട്രിയില്‍ അന്നുണ്ടായവര്‍ക്ക് മാത്രം അറിയാവുന്ന സത്യമാണ്.

ആ കഥ ഈ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നത് നെടുമുടി വേണുവാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നെടുമുടി വേണുവില്‍ നിന്നും കേട്ട ചില കഥകള്‍ അനൂപ് മേനോന്‍ പങ്കുവച്ചു. അതിലൊന്നാണ് മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍കൊട്ടാരത്തില്‍ കയറിയത്.

മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തില്‍ കയറിയ കഥ

പാവാടയുടെ സെറ്റില്‍ താന്‍ ഏറ്റവും ആസ്വദിച്ചത് വേണുച്ചേട്ടനുമായുള്ള സംഭാഷണങ്ങളായിരുന്നു എന്ന് അനൂപ് മേനോന്‍ പറയുന്നു. ആരവം മുതല്‍ ഇങ്ങോട്ടുള്ള സിനിമകളുടെ കാലത്തെ കഥ വേണുച്ചേട്ടന്‍ പറയും

മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തില്‍ കയറിയ കഥ

വേണുച്ചേട്ടനിലൂടെ 35 വര്‍ഷത്തെ സിനിമാ ചരിത്രം ഏകദേശം ഞങ്ങളുടെ കാതുകളിലെത്തി. ആ കഥകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത്, ആ കാലത്ത് ഉണ്ടായിരുന്ന ഒരു സാഹസികത ഞങ്ങളുടെ തലമറയ്ക്ക് ഇപ്പോള്‍ ഇല്ലെന്നാണ്. ചില കഥകള്‍ ഒരുപാട് അതിശയപ്പെടുത്തി- അനൂപ് മേനോന്‍ പറയുന്നു.

മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തില്‍ കയറിയ കഥ

നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ലാലേട്ടനും പത്മരാജന്‍ സാറും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തിനകത്ത് കടന്നതും സിംഹാസനത്തിലിരുന്നതുമൊക്കെ വേണുച്ചേട്ടന്‍ പറഞ്ഞ് കേട്ടപ്പോള്‍ അതിശയം തോന്നി.

മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തില്‍ കയറിയ കഥ

എന്താണ് ആത്മകഥ എഴുതാത്തത് എന്ന് ഞാന്‍ വേണുച്ചേട്ടനോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'എല്ലാം തുറന്ന് എഴുതാന്‍ പറ്റില്ല. എല്ലാം തുറന്ന് എഴുതിയില്ലെങ്കില്‍ അത് ആത്മകഥ ആകില്ല' എന്നാണ്.- അനൂപ് മേനോന്‍ പറഞ്ഞു.

English summary
Some of old stories listened from Venu Chettan got queerness: Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam