ഭാവനയും അനൂപും തമ്മിലുള്ള ഗോസിപ്പ് രക്ഷിച്ചു
താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് മിക്കപ്പോഴും പാപ്പരസികള്‍ ഗോസിപ്പ് കഥകള്‍ മെനയുന്നത്. പൃഥ്വിരാജ് പറഞ്ഞതുപോലെ ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴും ഗോസിപ്പിറക്കിയവരോട് നന്ദി പറയണം. അതുപോലെയാണ് ഇപ്പോള്‍ സജിസുരേന്ദ്രന്റെ കാര്യം.
ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന് കാണികള്‍ കൂടുന്നുണ്ടെങ്കില്‍ അതിനൊരു കാരണം അനൂപ് മേനോനും ഭാവനയും തമ്മിലുള്ള ഗോസിപ്പുകളാണ്. ചിലര്‍ അനൂപും ഭാവനയും തമ്മിലുള്ള ബന്ധം അറിയാന്‍ വേണ്ടിയാണ് തിയേറ്ററിലെത്തിയതെന്ന് സജി സുരേന്ദ്രന്‍ സമ്മതിക്കുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ഭാവനയും അനൂപ് മേനോനും ആംഗ്രി ബേബിസിന് വേണ്ടി വീണ്ടും ഒന്നിച്ചപ്പോഴാണ് ഗോസിപ്പുകള്‍ക്ക് ശക്തികൂടിയത്. അതിന് മതിയായ കാരണവുമുണ്ട്. മുംബൈയില്‍ ചിത്രീകരണം നടക്കുന്നതിനിടെ അനൂപ് തന്നെയാണ് ഒരു മുംബൈ മലയാളിയോട് താനും ഭാവനയും തമ്മില്‍ പ്രണയത്തിലാണെന്നും ഒളിച്ചോടി വന്നതാണെന്നും പറഞ്ഞത്.
എന്തായാലും അനൂപിന്റെ ആ ഒരൊറ്റ ഡയലോഗ് മാത്രം മതിയായിരുന്നു ചിത്രത്തിന്റെ പ്രമോഷന്. ലക്ഷങ്ങള്‍ മുടക്കി പ്രമോഷന്‍ ജോലികള്‍ ചെയ്യുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ അനൂപിനെ മാതൃകയാക്കാവുന്നതാണ്. അല്പം ഗോസിപ്പ് കേട്ടാലും അത് സാരമില്ല. സിനിമയുടെ പ്രമോഷന്‍ ഭംഗിയായി നടക്കുമല്ലോ.


Click it and Unblock the Notifications











