ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ... വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് ട്രെയിലര്‍!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകളെ കുറിച്ച് പറഞ്ഞാല്‍ പലരും ആദ്യം ഓര്‍ക്കുന്നത് ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ, തോല്‍വികളേറ്റ് വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്ന് തുടങ്ങുന്ന ഡയലോഗുകളാണ്. ഇക്കയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്ന ഒരു വടക്കന്‍ വീരഗാഥയിലെയാണ് ഈ
സംഭാഷണങ്ങള്‍.
നിരവധി ദേശീയ പുരസ്‌കാരങ്ങളായിരുന്നു ആ ഒറ്റ സിനിമയിലൂടെ തന്നെ മലയാളത്തിലേക്ക് എത്തിയത്. 1989 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് വീണ്ടും ട്രെയിലര്‍ എത്തിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ എന്ന ട്രോളന്മാരുടെ ഗ്രൂപ്പില്‍ നിന്നുമായിരുന്നു തെന്നിന്ത്യയിലെ യുദ്ധം പ്രമേയമാക്കി വടക്കന്‍ വീരഗാഥയുടെ ഇംഗ്ലീഷ് ട്രെയിലര്‍ വന്നത്.

ഒരു വടക്കന്‍ വീരഗാഥ
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. 1989 ല്‍
റിലീസിനെത്തിയ സിനിമ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു.

കേന്ദ്ര കഥാപാത്രങ്ങള്‍
മമ്മൂട്ടി ചന്തു ചേകവരായി അഭിനയിച്ച സിനിമയില്‍ ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു മറ്റ് പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റായിരിക്കുകയാണ്.

തെന്നിന്ത്യയിലെ യുദ്ധം..
ഹോളിവുഡിലെ സ്റ്റാര്‍വാര്‍ സിനിമകളിലെ അവസാനത്തെ സിനിമയായ ദ ലാസ്റ്റ് ജെഡി എന്ന സിനിമയിലെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാ
ണ് വടക്കന്‍ വീരഗാഥയ്ക്ക് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യയിലെ യുദ്ധം എന്നാണ് വീഡിയോയ്ക്ക് തലക്കെട്ട് കൊടുത്തിരിക്കുന്നത്.

കിടുവേ.. എന്ന് തന്നെ പറയാം..
സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളുള്‍പ്പെടുത്തിയാണ് ട്രെയിലര്‍ നിര്‍ച്ചിരിക്കുന്നത്. ലൈറ്റുള്ള വാളുകളുമായിട്ടാണ് ചന്തുവിന്റെയും ആരോമല്‍
ചേകവരുടെയുമൊക്കെ യുദ്ധം. ട്രോളന്മാരുടെ ഭാഷയില്‍ കിടുവേ എന്ന് തന്നെ വിളിച്ച് പോവും.

നിര്‍മാതാക്കള്‍
റോഷന്‍ തോമസ്, അര്‍ണോള്‍ഡ് പ്രെറ്റര്‍സണ്‍ എന്നിവരാണ് ാണ് വീഡിയോയ്ക്ക് ആശയം പകര്‍ന്നത്.
അഗ്നിവേഷ് എസ്പി എന്നയാളാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചളു യൂണിയന് ക്രെഡിറ്റ് കൊടുത്താണ് യൂട്യൂബില്‍ വീഡിയോ
വന്നിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് സിനിമ
മലയാള സിനിമയിലേക്ക് നിരവധി പുരസ്‌കാരങ്ങള്‍ സമ്മാനിച്ച സിനിമയായിരുന്നു വടക്കന്‍ വീരഗാഥ. മികച്ച തിരിക്കഥ, മികച്ച നടന്‍, കലാസംവിധാനം,
വസ്ത്രാലങ്കാരം എന്നിങ്ങനെ നാല് ദേശീയ പുരസ്‌കാരമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. അതിനൊപ്പം കേരള സംസ്ഥാന ചലിച്ചിത്ര പുരസ്‌കാരങ്ങളും സിനിമയെ തേടി എത്തിയിരുന്നു.

ചതിയന്‍ ചന്തു
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ചന്തു ചേകവര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചതിയന്‍ ചന്തുവായിട്ടാണ് മമ്മൂട്ടിയുടെ കഥാപാത്രം അറിയപ്പെടുന്നത്.
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല, തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്ന് തുടങ്ങി സിനിമയിലെ നിരവധി ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്.


Click it and Unblock the Notifications











