പ്ലീസ്, പാര്‍വ്വതിയെ ഏതെങ്കിലുമൊരു സംവിധായകന്‍ സധൈര്യം ഏറ്റെടുക്കൂ

By Aswathi

മിസ് ഇന്ത്യ പട്ടം ചൂടിയിട്ടും വെള്ളിത്തിരയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ കഴിയാതെ പോയ നടിയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. തമിഴിലും മലയാളത്തിലും ബോളിവുഡിലുമെല്ലാം ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല, തൊട്ടതെല്ലാം വിവാദത്തില്‍ അവസാനിക്കുകയും ചെയ്തു.

മറ്റെല്ലാം ഭാഷയും പോകട്ടെ, ജന്മഭൂമിയായ കേരളത്തില്‍ പോലും പാര്‍വ്വതിയ്ക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല. പക്ഷെ മലയാളത്തില്‍ അഭിനയിക്കാന്‍ പാര്‍വ്വതിയ്ക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ ആരെങ്കിലും റിസ്‌കെടുത്ത് തന്നെ മലയാള സിനിമയില്‍ കൊണ്ടുവരണം എന്നാണ് നടി പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

മലയാളത്തോടുള്ള പ്രിയം

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

മുംബൈയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും പാര്‍വ്വതിയ്ക്ക് ഏറ്റവും പ്രിയം കേരളവും മലയാളവുമാണ്. കേരളം തന്റെ ജന്മഭൂമിയായും മുംബൈ തന്റെ കര്‍മഭൂമിയുമായാണ് കാണുന്നത്.

 എന്റെ നേട്ടത്തിന് പിന്നില്‍

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

വെള്ളിത്തിരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ തനിക്കെന്തെങ്കിലും നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം തന്റെ ജന്മഭൂമിയാണെന്ന് പാര്‍വ്വതി പറയുന്നു. അതുകൊണ്ട് തന്നെ മലയാളം പാര്‍വ്വതിയ്ക്ക് ഏറെ ഇഷ്ടമാണ്.

ആരെങ്കിലും റിസ്‌ക് എടുക്കണം

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായതുകൊണ്ട് കാര്യമുണ്ടോ. ഒരിക്കല്‍ മലയാളസിനിമയിലേക്ക് വന്നതുമാണ്. എന്നിട്ടും ഒന്നും നേടാന്‍ കഴിഞ്ഞില്ല. അതൊക്കെ കൊണ്ടാവും ആരെങ്കിലും റിസ്‌കെടുത്ത് തന്നെ മലയാളത്തില്‍ അഭിനയിപ്പിക്കണമെന്ന് നടി പറയുന്നത്.

എന്താണ് എനിക്ക് കുഴപ്പം

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

തന്നെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കില്ലെന്നും തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നുമൊക്കെ ഇവിടെയുള്ള സംവിധായകര്‍ വിചാരിക്കുന്നതുകൊണ്ടാവാം മലയാളത്തില്‍ തനിക്ക് അവസരം ലഭിക്കാത്തതെന്നാണ് പാര്‍വ്വതി കരുതുന്നത്.

അവസരം തരൂ

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

എന്നെ കുറിച്ച് സംവിധായകര്‍ വിചാരിച്ചുവച്ചിരിക്കുന്നത് അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഒരു അവസരം തരൂ എന്നാണ് പാര്‍വ്വതി ആവശ്യപ്പെടുന്നത്. ഒരു ഫോണ്‍ കോളിന്റെയോ ഒഡീഷന്റെയോ കാര്യമേ ഇതിലുള്ളൂ എന്നും താരം പറഞ്ഞു.

കാത്തിരിക്കുകയാണ്

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

തന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായ ബോള്‍ഡ് ആയ ഒരു സംവിധായകനെ കാത്തിരിക്കുകയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍ പറഞ്ഞു.

പൃഥ്വിയെ ഇഷ്ടമാണ്

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

എല്ലാ മലയാള സിനിമകളും കാണുന്ന പാര്‍വ്വതിയിക്ക് ഇഷ്ടപ്പെട്ട നടന്‍ പൃഥ്വിരാജാണ്. ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞു. ഇവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനും പാര്‍വ്വതിയ്ക്ക് മോഹമുണ്ട്.

ഇഷ്ട നടി

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

പാര്‍വ്വതിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണത്രെ.

നായികയ്‌ക്കെന്തു വേണം

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

മലയാളത്തില്‍ നായികയാകാന്‍ വേണ്ട മാനദണ്ഡമെന്താണെന്ന് തനിക്കറിയില്ലെന്ന് പാര്‍വ്വതി പറയുന്നു. എന്റെ ശരീരപൃകൃതി മലയാള സിനിയിക്ക് ഇണങ്ങുന്നതല്ലെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. പുതുമുഖ നിരയില്‍ നല്ല പൊക്കമുള്ള നായികമാരെ ഞാന്‍ കണ്ടിട്ടുണ്ട്- പാര്‍വ്വതി പറഞ്ഞു.

പുതിയ പരിപാടി

പ്ലീസ്, ആരെങ്കിലും പാര്‍വ്വതിയ്ക്ക് ഒരു അവസരം കൊടുക്കൂ

പിസ്സ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് ശേഷം ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍വ്വതി ഓമനക്കുട്ടനിപ്പോള്‍. ചിത്രത്തിലെ കഥാപാത്രം ധാരാളം വെല്ലുവിളികള്‍ ആവശ്യപ്പെടുന്നതാണെന്നും വെല്ലുവിളികള്‍ തനിക്കെപ്പോഴും പുതിയ ഉണര്‍വ്വ് നല്‍കുന്നെന്നും നടി പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X