»   » രണ്ട് വര്‍ഷം പോലും നിന്റെ ദാമ്പത്യം നിലനില്‍ക്കില്ല, തകരും എന്ന് പലരും പറഞ്ഞു, പക്രു പറയുന്നു

രണ്ട് വര്‍ഷം പോലും നിന്റെ ദാമ്പത്യം നിലനില്‍ക്കില്ല, തകരും എന്ന് പലരും പറഞ്ഞു, പക്രു പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

പൊക്കം കുറഞ്ഞവര്‍ ചിലര്‍ക്ക് കൗതുകമാണ്. ചിലര്‍ അവരെ അവഗണിയ്ക്കും. ഇന്ത്യന്‍ സിനിമയില്‍ പൊക്കം കുറഞ്ഞവര്‍ ധാരാളമുണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും നിലനില്‍പുണ്ടായിരുന്നില്ല. എന്നാല്‍ അജയ കുമാര്‍ എന്ന മലയാളികളുടെ ഗിന്നസ് പക്രു സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷങ്ങളായി.

ആദ്യ മകള്‍ നഷ്ടപ്പെട്ടു, രണ്ടാമത്തെ മകള്‍ ഗിന്നസ് പക്രുവിനെക്കാള്‍ വളര്‍ന്നു.. കാണൂ

മറ്റാരെയും പോലെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സന്തോഷമായ കുടുംബ ജീവിതം നയിക്കുകയാണിപ്പോള്‍ പക്രു. തന്റെ ദാമ്പത്യത്തിന് ആയുസുണ്ടാകില്ല എന്ന് എല്ലാവരും പറഞ്ഞിരുന്നു എന്ന് പക്രു പറയുന്നു.

പ്രവചനങ്ങള്‍ തെറ്റിച്ചു

രണ്ട് വര്‍ഷം പോലും എന്റെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷങ്ങളായി. ഒരു മകളുമുണ്ട്. ഞങ്ങള്‍ക്കിടയില്‍ സന്തോഷം മാത്രമേയുള്ളൂ

എന്റെ ഒപ്പമുണ്ട്

പല പ്രശ്‌നങ്ങളും ഞാന്‍ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എന്നോടൊപ്പം തുണയായി ഉണ്ടായിരുന്നു. അവര്‍ എനിക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. എന്റെ അമ്മയും കൂടെ തന്നെ ഉണ്ടായിരുന്നു.

പുതിയ ബിസിനസ്

സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരുമെല്ലാം പുതിയ ബിസിനസ് തുടങ്ങുകയാണല്ലോ. അതുപോലെ എന്റെ ഭാര്യ വസ്ത്രാലങ്കാര കട തുടങ്ങിയിട്ടുണ്ട്. അങ്ങനെയും അവര്‍ കുടുംബത്തെ സംരക്ഷിച്ചു വരുന്നു.

മകള്‍ക്ക് ഞാന്‍ കളിത്തോഴന്‍

എവിടെ പോയാലും മകള്‍ അഭിമാനത്തോടെ പറയും, ഞാന്‍ ഗിന്നസ് പക്രുവിന്റെ മകള്‍ ദീപ്ത കീര്‍ത്തി ആണെന്ന്. പോകുന്നിടത്തെല്ലാം എന്നെ നോക്കാന്‍ കൂടെ തന്നെ അവളുണ്ടാവുമെന്നും പക്രു പറയുന്നു.

English summary
Someone predicted that my marriage life will not run for long; says Guinness Pakru
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam