»   » സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഹീറോയിസം അതിന്റെ ഏറ്റവും ഉന്നതിയില്‍ എത്തിച്ചതില്‍ സ്പടികം എന്ന ചിത്രത്തിനുള്ള പങ്ക് ചെറുതല്ല. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ പലരും മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ.

ആദ്യം ചിത്രം നിര്‍മിക്കാനിരുന്നത് സെവന്‍ ആട്‌സ് വിജയകുമാര്‍ ആയിരുന്നു. രണ്ട് രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സ്പടികം നിര്‍മിയ്ക്കാം എന്ന് വിജയകുമാര്‍ പറഞ്ഞു. തിരക്കഥയില്‍ യാതൊരു മാറ്റവും വരുത്തില്ല എന്ന് ഭദ്രന്‍ ഉറച്ചു പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

കടപ്പാട്; മെട്രോമാറ്റിനി

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

ചിത്രത്തിന്റെ തിരക്കഥ കേട്ട വിജയകുമാര്‍ അതില്‍ രണ്ട് രംഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഒന്ന്, മോഹന്‍ലാല്‍ തുണി പറിച്ചടിയ്ക്കുന്ന രംഗം. അതുണ്ടായാല്‍ ആളുകള്‍ കൂവും. രണ്ട്, അപ്പന്റെ കൈ വെട്ടുന്നത് പോലെയാണ് ഷര്‍ട്ടിന്റെ കൈ വെട്ടുന്നത്. അതും മാറ്റണം.

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

ഈ സ്‌ക്രിപ്റ്റ് സിനിമയാക്കുന്നുവെങ്കില്‍ ഈ രണ്ട് രംഗങ്ങളും സിനിമയില്‍ ഉണ്ടാകും എന്ന് ഭദ്രന്‍ ഉറപ്പിച്ച് പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് ഭദ്രന്‍ എഴുതി പൂര്‍ത്തിയാക്കിയ പഞ്ച് രംഗങ്ങളായിരുന്നു അത്. ഒടുവില്‍ നിര്‍മാണം ഷോഗണ്‍ മോഹന്‍ ഏറ്റെടുത്തു.

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിയ്ക്കാന്‍ പലരും ശ്രമിച്ചിരുന്നുവത്രെ. തുണി പറിച്ചടിച്ചാല്‍ ഫാന്‍സ് സഹിക്കില്ല, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിയ്ക്കുന്ന നായകനെ ആളുകള്‍ അംഗീകരിക്കില്ല എന്നൊക്കെ പറഞ്ഞായിരുന്നു ശ്രമം. എന്നാല്‍ ലാല്‍ പൂര്‍ണമായും ഭദ്രനെ വിശ്വസിച്ചു.

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ശോഭനയെ ആയിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയത്ത് ഷൂട്ടിങ് തുടങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ശോഭനയുടെ ഡേറ്റ് പ്രശ്‌നമായി. അങ്ങനെയാണ് ശോഭനയ്ക്ക് പകരം ഉര്‍വശി ആ വേഷം ചെയ്തത്.

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

ചിത്രത്തിന്റെ പേര് സംബന്ധിച്ച കാര്യത്തിലായിരുന്നു പിന്നെ അഭിപ്രായപ്രകടനം. സിനിമയ്ക്ക് നായകന്റെ ഇരട്ടപ്പേരായ ആട് തോമ ഇടാന്‍ പലരും പറഞ്ഞു. എന്നാല്‍ ഭദ്രന്‍ സ്പടികം എന്ന പേരില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

എതിര്‍പ്പുകളെ എല്ലാം അവഗണിച്ച് ഭദ്രന്‍ സ്പടികം എന്ന ചിത്രം സംവിധാനം ചെയ്തു. 1995 മാര്‍ച്ച് 30 ന് ചിത്രം റിലീസ് ചെയ്തു. മുണ്ട് പറിച്ചടിയ്ക്കുന്ന രംഗങ്ങള്‍ക്കും അപ്പന്റെ കൈ വെട്ടുന്നതുപോലെ ഷര്‍ട്ടിന്റെ കൈ മുറിയ്ക്കുന്ന രംഗത്തിനും വലിയ കൈയ്യടി ലഭിച്ചു. മുട്ടനാടിന്റെ ചോര കുടിയ്ക്കുന്ന ആടുതോമ ഫാന്‍സിന് പുതിയ ആവേശമായി.

English summary
Someone tried to discourage Mohanlal to take Spadikam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam