»   » ആര്‍ക്ക് വേണ്ടിയാണോ എന്നെ കുടുക്കിയത് അവര്‍ക്ക് അതിന്റെ ഫലം കിട്ടി; ഷൈന്‍ ടോം ചാക്കോ

ആര്‍ക്ക് വേണ്ടിയാണോ എന്നെ കുടുക്കിയത് അവര്‍ക്ക് അതിന്റെ ഫലം കിട്ടി; ഷൈന്‍ ടോം ചാക്കോ

Posted By: Rohini
Subscribe to Filmibeat Malayalam

ഇതിഹാസ എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തില്‍ നില്‍ക്കുമ്പോഴാണ് ഷൈന്‍ ടോം ചാക്കോ മയക്ക് മരുന്ന് കേസിന് അറസ്റ്റിലാവുന്നത്. പിന്നെ ചില സങ്കല്‍പകഥകളാണ് നടനെ കുറിച്ച് പുറത്ത് വന്നത്. രണ്ട് മാസത്തെ ജയില്‍ വാസം കഴിഞ്ഞ് ഷൈന്‍ തിരിച്ചെത്തി. ഇപ്പോഴും കേസ് നടക്കുന്നുണ്ട്. പക്ഷെ കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിയ്ക്കുകയാണ് താന്‍ എന്ന് ഷൈന്‍ പറയുന്നു.

കുറച്ച് വെറൈറ്റിയാണ്, ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രത്തിന്റെ പേര് കേട്ടോ!

പുതിയ സിനിമകളുടെ തിരക്കില്‍ കുറേയൊക്കെ ഷൈന്‍ ടോമിന് മറക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ ആ പീഡനകാലം ജീവിതത്തിലെ പാഠം തന്നെയായിരിയ്ക്കും എന്ന് നടന്‍ പറയുന്നു. ആ കേസില്‍ തന്നെ ചിലര്‍ കുടുക്കുകയായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് ഷൈന്‍ പറയുന്നു. അതാരാണെന്ന് പറയില്ല. അവര്‍ക്ക് അതിന്റെ ഫലം കിട്ടി എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഷൈന്‍ പറഞ്ഞു.

ഒരിക്കലും ചിന്തിച്ചില്ല

ഇങ്ങനെ ഒരു കൊക്കൈന്‍ കേസ് ഉണ്ടാവുമെന്ന് ഞാനൊരിക്കലും ചിന്തിച്ചതേയില്ല. പക്ഷെ അന്നും ഞാന്‍ തളര്‍ന്നിട്ടില്ല. കാരണം, പെട്ടന്ന് ഒരു ദിവസം വെള്ളി വെളിച്ചത്തില്‍ വന്ന ആളല്ല ഞാന്‍. വര്‍ഷങ്ങളോളം ഇതില്‍ നിന്ന് കഷ്ടപ്പാടുകള്‍ അറിഞ്ഞ് തന്നെയാണ് വളര്‍ന്നത്.

ഇപ്പോള്‍ സംഭവിക്കുന്നത് പോലെ

ഇപ്പോള്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന്റെ കേസ് പോലെയായിരുന്നു അന്ന് അതും. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാര്‍ത്തകളൊന്നുമല്ല അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇപ്പോഴത്തെ സംഭവം പോലെ ആരെ വിശ്വസിക്കും എന്ന സംശയം സൃഷ്ടിയ്ക്കുകയായിരുന്നു.

കള്ളക്കഥ പൊളിയും

രണ്ട് മാസം കഴിഞ്ഞ് ഞാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇപ്പോഴും കേസ് നടക്കുകയാണ്. കേസ് അന്വേഷിച്ച് തീരുമ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കള്ളക്കഥ പൊളിയും എന്നല്ലാതെ ഒന്നും സംഭവിയ്ക്കില്ല.

സത്യം പുറത്ത് വരും

കേസിന്റെ അവസാനം സത്യമെന്താണെന്ന് എല്ലാവരും അറിയും. ആര് പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കന്നുമുണ്ട് ഇന്നുമുണ്ട്.

എന്ന കരുവാക്കിയതാണ്

ഞാനുമായി ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അതുകൊണ്ടുതന്നെ കുടുക്കിയതാണെന്ന് പറയാന്‍ കഴിയില്ല. വേറെ എന്തൊക്കയോ പൊതുജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കിയതാണ് എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനയും എനിക്ക് കിട്ടി.

കുരുക്കിയവര്‍ക്ക് കിട്ടി

ആരെയും കുറ്റക്കാരനാക്കാനോ ചൂണ്ടികാണിക്കാനോ എന്റെ കൈയ്യില്‍ തെളിവുകളൊന്നുമില്ല. അതുകൊണ്ട് അതിന് നില്‍ക്കുന്നില്ല. ആര്‍ക്ക് വേണ്ടിയാണോ അത് ചെയ്തത് അവര്‍ക്ക് അതിന്റെ ഫലം കിട്ടിയിട്ടുണ്ട്. കിട്ടയവര്‍ അത് മനസ്സിലാക്കി കൊള്ളട്ടെ.

കൈയ്യിലിരിപ്പിന്റെ ഫലം

എന്നെ കുരുക്കിയവരുടെ പുറകെ ഞാന്‍ പോകുന്നില്ല. കാരണം, അതല്ല എന്റെ തൊഴില്‍. അവര്‍ക്ക് കിട്ടിയ ഫലം ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഗുണം അനുഭവിയ്ക്കുന്നുവെന്നേയുള്ളൂ - ഷൈന്‍ പറഞ്ഞു.

English summary
Someone tried trap me says Shine Tom Chacko

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam