തന്റെ വിവാഹജീവിതം തകര്‍ക്കാന്‍ ഒരുപാടുപേര്‍ ശ്രമിച്ചു: വിജയ് ബാബു

By Nirmal Balakrishnan

നടന്‍ വിജയ് ബാബു ഭാര്യയെ ഉപേക്ഷിച്ച് സാന്ദ്രാ തോമസിനൊപ്പമാണു താമസമെന്നു പറഞ്ഞുപരത്തിയവര്‍ക്ക് അദ്ദേഹം തന്നെ നല്ല മറുപടി നല്‍കുന്നു. സാന്ദ്രാ തോമസിനൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് തുടങ്ങിയപ്പോള്‍ തന്റ ദാമ്പത്യം തകര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. സാന്ദ്ര വിവാഹം കഴിച്ചിട്ടില്ല. പക്ഷേ, തന്റെ ഭാര്യ സ്മിതയ്ക്ക് എല്ലാ കാര്യവും അറിയാമെന്ന് വിജയ്ബാബു പറഞ്ഞു.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയില്‍ വന്നത്. ഫ്രൈഡേ ഫിംസിന്റെ ഓഫിസില്‍ തന്റെ അനുജന്‍ വിനയ് ബാബുവുണ്ട്. ആണും പെണ്ണും ചേര്‍ന്നു നടത്തുന്ന ബിസിനസിന് ഒരുപാടു ഗുണങ്ങളുണ്ട്. തങ്ങളുടെ ടീമിനെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോകാന്‍ സാന്ദ്രയ്ക്കു നല്ല മിടുക്കുണ്ടെന്ന് വിജയ് ബാബു പറഞ്ഞു.

vijay-babu

സ്മിതയുമായുള്ള വിവാഹം വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണ്. ഇപ്പോള്‍ വോഡഫോണിലാണ് സ്മിത ജോലി ചെയ്യുന്നത്. സ്മിതയ്ക്കു സിനിമ കാണാനും കഥ കേള്‍ക്കാനും നല്ല ഇഷ്ടമാണ്. ഫ്രൈഡേ ഫിലിംസ് തന്റെ കുടുംബം തകര്‍ത്തെന്ന ഗോസിപ്പ് വെറുതെയുണ്ടായതാണെന്ന് വിജയ്ബാബു പറഞ്ഞു.

ലാല്‍ജോസ് സംവിധാനം ചെയ്ത നീനയിലെ നായകനാണ് വിജയ്ബാബു. ഇനി കാവ്യ മാധവനൊപ്പം ആകാശ് വാണിയിലാണ് നായകനാകുന്നത്. ആ ചിത്രം ഉടന്‍ തന്നെ തിയറ്റിലെത്തും.

നടിയും നിര്‍മാതാവുമായ സാന്ദ്രയ്‌ക്കൊപ്പം ചേര്‍ന്നു നിര്‍മിച്ച ഫ്രൈഡേ ഫിലിംസ് ആണ് ആമേന്‍, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയല്ല എന്നിവ നിര്‍മിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X