എന്നെയും ബന്ധുക്കളെയും തമ്മില്‍ തല്ലിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്

By Aswathi

ഓണ്‍ലൈനില്‍ ഇപ്പോള്‍ രഞ്ജിനി ഹരിദാസിനെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തേജോവധം ചെയ്യപ്പെടുന്ന നടി അന്‍സിബ ഹസ്സനായിരിക്കും. അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ല എന്നു പറഞ്ഞെന്നു പറഞ്ഞണ് ഇപ്പോള്‍ ഹന്‍സിബയെ വാക്കുകള്‍കൊണ്ട് കൊല്ലുന്നത്. ഇതുവരെ ഗ്ലാമര്‍ വേഷങ്ങളെ ചൊല്ലിയായിരുന്നു. അടുത്തിടെ മനോരമയ്ക്ക് നല്‍കി അഭിമുഖത്തില്‍അന്‍സിബ ഇതേ കുറിച്ച് പറയുകയുണ്ടായി.

അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ല എന്നു താന്‍ പറഞ്ഞിട്ടില്ലെന്നാണ് അന്‍സിബ പറയുന്നത്. എന്റെ അഭിമുഖങ്ങളില്‍ നിന്ന് തുമ്പും വാലും എടുത്ത് വളച്ചൊടിച്ചാണ് ഇങ്ങനെയൊക്കെ ആക്കുന്നതെന്നാണ് അന്‍സിബ പറയുന്നത്. അന്‍സിബ അഭിനയിക്കുന്നതില്‍ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നും കേട്ടിരുന്നു. എന്നാല്‍ താന്‍ അഭിനയിക്കുന്നതില്‍ ബന്ധുക്കള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് അന്‍സിബ വ്യക്തമാക്കി.

ansiba

തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യം ഹിറ്റായതോടെ എല്ലാവരും നല്ല പിന്തുണയാണ് നല്‍കുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും അന്‍സിബയുടെ ബന്ധുവാണെന്ന് പറയുന്നതിലാണ് സന്തോഷം. ചിലര്‍ എന്നെയും ബന്ധുക്കളെയും തമ്മില്‍ തല്ലിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ബന്ധുക്കള്‍ക്കെല്ലാം എന്നെ നന്നായി അറിയാം എന്നും ഞാനൊന്നും മറച്ചു വയ്ക്കാറില്ലെന്നും അന്‍സിബ പറഞ്ഞു.

ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലെന്ന് അന്‍സിബ പറഞ്ഞെന്നതാണ് അടുത്ത വിഷയം. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിവരുമെന്നാണ് അന്‍സിബ പറയുന്നത്. അത്ര ഗ്ലാമറസ്സായ വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല. ഇനി ചെയ്യുന്നുമില്ല. എന്റെ ശരീരത്തിന് ഗ്ലാമര്‍ വേഷങ്ങള്‍ ചേരില്ല. കുറച്ച് വണ്ണം തോന്നുന്ന ശരീരമാണ് എന്റേത്. അത് കൊണ്ട് തമിഴിലായാലും ഗ്ലാമര്‍ വേഷത്തിന് തയ്യാറല്ല- അന്‍സിബ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X