»   » സബര്‍ണയുടേത് ആത്മഹത്യ തന്നെയോ; മൃതദേഹം കണ്ടെത്തിയത് പൂര്‍ണമായും നഗ്നയായി!!

സബര്‍ണയുടേത് ആത്മഹത്യ തന്നെയോ; മൃതദേഹം കണ്ടെത്തിയത് പൂര്‍ണമായും നഗ്നയായി!!

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് - മലയാളം സീരിയല്‍ നടി സബര്‍ണ ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (നവംബര്‍ 11) യാണ് സബര്‍ണയെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്ത തമിഴ് സീരിയല്‍ നടി ഹരിചന്ദനത്തിലെ വില്ലത്തിയാണ്, മായാമോഹിനിയും!!

മൂന്ന് ദിവസമായി പൂട്ടിയിട്ടിരിയ്ക്കുന്ന സബര്‍ണയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്. ആത്മഹത്യ തന്നെയോ ആണെന്നാണ് ഇപ്പോള്‍ ദുരൂഹത.

മൃതദേഹം കിടന്ന അവസ്ഥ

പൂര്‍ണമായും നഗ്നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പ് മുറിച്ച അവസ്ഥയില്‍ ചോരയില്‍ കുളിച്ച് തറയില്‍ കിടക്കുകയായിരുന്നു. വാതില്‍ അകത്തു നിന്നും പൂട്ടിയ അവസ്ഥയിലാണ്.

മുറിയില്‍ നാല് ഗ്ലാസുകള്‍

സബര്‍ണയുടെ മുറിയില്‍ നാല് ചായ ഗ്ലാസുകള്‍ കണ്ടെത്തി. അടുത്തുള്ള കടക്കാരനോട് അന്വേഷിച്ചപ്പോള്‍ ധാരാളം ചായ കുടിയ്ക്കുന്ന ശീല സബര്‍ണയ്ക്ക് ഉണ്ടെന്നാണ് അറിഞ്ഞത്. എന്നിരുന്നാലും നാല് ഗ്ലാസുകള്‍ എങ്ങിനെ വന്നു എന്നത് സംശയത്തിനിടയാക്കുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍

വ്യക്തിപരമായ സബര്‍ണ ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിയ്ക്കുന്നുണ്ടായിരുന്നു എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഒരു പ്രണയ ബന്ധമുണ്ടായിരുന്നു എന്നും അത് പരാജയപ്പെട്ടതില്‍ മനോവിഷമം ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കള്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ക്യാമറയ്ക്ക് മുന്നില്‍

സണ്‍ ടിവിയില്‍ ചാനല്‍ അവതാരകയായിട്ടാണ് സബര്‍ണ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ധാരാളം സീരിയലുകളുടെ ഭാഗമായി. മലയാളത്തില്‍ ഹരിചന്ദനം, മായാമോഹിനി എന്നീ സീരിയലുകളില്‍ അഭിനയിച്ച സബര്‍ണ ഒന്ന് രണ്ട് തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

English summary
Something darkness in Sabarna Anand's death

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X