പേര് മറന്നു പോയ ഭാഗ്യദേവത
ചില താരങ്ങള്‍ കഥാപാത്രങ്ങളായി മാറുമ്പോള്‍ സ്വന്തം പേര് പോലും മറന്ന് പോകാറുണ്ട്. വെറുതെ പറയുന്നതല്ല സീരിയല്‍ താരങ്ങളാണ് ഇത്തരത്തില്‍ കഥാപാത്രങ്ങളായി പലപ്പോഴും ജീവിയ്ക്കുന്നത്. ഭാഗ്യദേവത എന്ന സീരിയലിലെ ഭാഗ്യ ലക്ഷ്മിയെ അവതരിപ്പിയ്ക്കുന്ന ശ്രീലയ്ക്ക് തന്റെ സ്വന്തം പേര് കേള്‍ക്കുമ്പോള്‍ ഒരു അപരിചിതത്വമാണ് തോന്നാറ്.
ശ്രീലയയെക്കാള്‍ ഭാഗ്യലക്ഷിയാണ് തന്റെ പേരെന്നാണ് ഈ അഭിനേത്രിയ്ക്ക് അനുഭവപ്പെടുന്നത്. സിനിമാ കുടുംബത്തില്‍ നിന്നെത്തിയ ശ്രീലലയ്ക്ക് സഹോദരി ശ്രുതി ലക്ഷ്മിയുടെ പേരുമായി സാമ്യമുള്ള ഭാഗ്യലക്ഷമിയെന്ന പേരിനോടാണ് ഏറെയിഷ്ടം.

ബിഎസ്സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ശ്രീലയ അഭിനയത്തിലേയ്ക്ക് കടന്നുവരണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ അമ്മ ലിസിയും സഹോദരി ശ്രുതി ലക്ഷ്മിയുമൊക്കെ അഭിനേത്രികളായതിനാല്‍ ശ്രീലയയും അഭിനയത്തിലേയ്ക്ക് തന്നെ എത്തി.
ഗിന്നസ് പക്രുവാണ് ശ്രീലയയെ അഭിനയരംഗത്തേയ്ക്ക് കൊണ്ട് വരുന്നത്. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീലയ പിന്നീട് സീരിയലുകളിലൂടെ സജീവമായി. സൂര്യ ടിവി, മഴവില്‍ മനോരമ എന്നീ ചാനലുകളിലെ പരമ്പരകളിലൂടെയാണ് ശ്രീലയ ശ്രദ്ധേയയായത്.


Click it and Unblock the Notifications