കല്യാണം കഴിഞ്ഞിട്ട് 27 വര്‍ഷം, ഇതുവരെ കുട്ടികളില്ല! ഭര്‍ത്താവ് തനിക്ക് മുന്‍പേ സിനിമയിലെത്തിയതാണെന്ന് സോന നായർ

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധയായി മാറിയ നടിയാണ് സോന നായര്‍. കഥാപാത്രങ്ങള്‍ മാത്രമല്ല സോണിയുടെ ശബ്ദവും മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ചെറിയ കഥാപാത്രങ്ങള്‍ മുതല്‍ അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ നടി അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാറുണ്ടെങ്കിലും മിനിസ്‌ക്രീനിലും സജീവമാണ്.

ഏറ്റവും പുതിയതായി തന്റെ കുടുംബ വിശേഷവും കരിയറിനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. തന്റെ ശബ്ദത്തെ കുറിച്ചും വിവാഹം കഴിഞ്ഞിട്ട് കുട്ടികള്‍ ഇല്ലാത്തതിനെ പറ്റിയുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചില ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടി.

sona-nair

എന്റെ ശബ്ദത്തിന് പ്രത്യേകത ഉള്ളതാണെന്നും ആ ശബ്ദത്തിലൂടെ എന്നെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണ്. പിന്നെ എനിക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം എനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ലെന്നതാണ്. അതായത് നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല.

വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്ന് മനസിനെ മനഃപൂര്‍വ്വം വഴി തിരിച്ചുവിടും. പുസ്തകം, പാട്ട്, എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ സിനിമകള്‍ ഒരുപാട് കാണും. പ്രത്യേകിച്ച് ചിരിക്കാനുള്ള പടങ്ങളാണ്. ഇതിനിടയില്‍ നൃത്തപഠനവും തുടുരന്നുണ്ടെന്നാണ് സോന പറയുന്നത്.

കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് ഭര്‍ത്താവ് ഉദയനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. എന്റെ ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രാഫറാണ്. എനിക്ക് മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. വിവാഹം കഴിഞ്ഞിട്ട് 27 വര്‍ഷമായി. ഞങ്ങള്‍ക്ക് മക്കളില്ലെന്നും നടി പറയുന്നു.

എന്റെ അച്ഛനും അമ്മയുമാണ് കലാ ജീവിതത്തിന് പിന്തുണ നല്‍കി കൂടെ നിന്നിരുന്നത്. അച്ഛനാണ് ലൊക്കേഷനില്‍ എനിക്കൊപ്പം കൂട്ട് വന്നിരുന്നതെന്നും സോന കൂട്ടിച്ചേര്‍ത്തു.

സിനിമയിലും സീരിയലിലും തിരക്കിട്ട് ഓടി നടന്നിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് സീരിയല്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷേ അതൊരിക്കലും ഇഷ്ടക്കുറവ് കൊണ്ടല്ല. അഭിനയത്തിന്റെ തുടക്കത്തിലുള്ളവര്‍ക്ക് ലൈറ്റും ലൊക്കേഷനും കഥാപാത്രവുമൊക്കെ മാനേജ് ചെയ്ത് പഠിക്കാന്‍ പറ്റിയ ഇടം സീരിയലാണ്.

sona-nair

സീരിയല്‍ വേണ്ട, സിനിമ മതിയെന്ന് തോന്നിയിട്ടില്ലെന്നാണ് നടി പറയുന്നത്. എന്നാല്‍ മെഗാ സീരിയലുകളില്‍ വര്‍ഷങ്ങളോളം അഭിനയിക്കുമ്പോള്‍ ഇടയ്ക്ക് വിരസത തോന്നിയേക്കാം. പക്ഷേ സിനിമയില്‍ അങ്ങനെയല്ല. മികച്ച സംവിധായകര്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം മാസത്തില്‍ നാലോ അഞ്ചോ വേഷങ്ങള്‍ ചെയ്യാം.

മുപ്പത്തിയഞ്ച് വര്‍ഷത്തെ കരിയറില്‍ നെയ്ത്തുകാരനിലെ ഗീത എന്ന കഥാപാത്രമാണ് ഏറെ പ്രിയപ്പെട്ടത്. അത്രയും സ്‌ട്രെയിന്‍ ചെയ്ത് എടുത്ത സിനിമയാണത്. ആദ്യ ടേക്കില്‍ തന്നെ എല്ലാം ഓക്കെയായെന്ന് നമുക്ക് തോന്നും. പക്ഷേ മനസില്‍ കണ്ട ഷോട്ട് കിട്ടുന്നത് വരെ സംവിധായകന്‍ റീടേക്ക് എടുക്കും. പെര്‍ഫെക്ട് ആകാതെ കട്ട് പറയില്ല. അതിന് ഫലമുണ്ടായി. മുരളി സാറിന് ദേശീയ അവാര്‍ഡും എനിക്കും പ്രിയാനന്ദനും സംസ്ഥാന അവാര്‍ഡും കിട്ടി.

അതുപോലെ നരനിലെ കുന്നുമ്മല്‍ ശാന്ത എന്ന വേഷവും മറക്കില്ല. അത്ര ഉജ്ജ്വലമായൊരു കഥാപാത്രമായിട്ടും കുന്നുമ്മല്‍ ശാന്തയാകാന്‍ ആദ്യം മടി തോന്നിയിരുന്നുവെന്നാണ് നടി പറയുന്നത്. പിന്നെ സംവിധായകന്‍ ജോഷി നല്‍കിയ വിശ്വാസമാണ് സമ്മതിക്കാന്‍ കാരണം. ലാലേട്ടനൊപ്പമുള്ള സീനുകളൊക്കെ ഇപ്പോഴും മനസിലുണ്ടെന്നും സോന നായര്‍ പറയുന്നു.

More from Filmibeat

Read more about: sona nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X