ഹോട്ടല്‍ മുറി അത്രപോര, സോനാക്ഷി സിന്‍ഹ പ്രതിഷേധിച്ചു
ലിങ്കയുടെ ഷൂട്ടിംഗിനായി കര്‍ണാടകയില്‍ കാലുകുത്തിയതോടെ സോനാക്ഷി സിന്‍ഹയ്ക്ക് കാലക്കേടാണ്. എന്നും പരാതികള്‍ മാത്രമാണ് താരത്തിന് പറയാനുളളത്. ആദ്യം ആരാധകരുടെ ശല്യം സഹിയ്ക്കാതെയായിരുന്നു പ്രതികരണം ഇപ്പോഴിതാ ഷൂട്ടിംഗിനിടെ താമസിയ്ക്കാന്‍ ലിങ്കയുടെ അണിയറക്കാര്‍ ഏര്‍പ്പെടുത്തിയ ഹോട്ടല്‍ മുറിയെപ്പറ്റിയാണ് ആവലാതി.
ജോഗ് വെള്ളച്ചാട്ടത്തിനടുത്ത് ഷൂട്ടിംഗ് നടത്താനാണ് ലിങ്ക സംഘം ഷിമോഗയിലെത്തിയത്. നടിയ്ക്ക് താമസിയ്ക്കായി ഏര്‍പ്പെടുത്തിയ ഹോട്ടല്‍ മുറിയെപ്പറ്റിയാണ് നടി ട്വിറ്ററിലൂടെ പ്രതകരിച്ചത്. ദൈവമേ ഞാന്‍ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന ഇതുപോലൊരിടത്ത് എത്തിച്ചതെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. നല്ല ഹോട്ടലുകള്‍ കുറവാണെന്നും എന്നാല്‍ മെച്ചപ്പെട്ട സൗകര്യമാണ് താരത്തിനൊരുക്കിയതെന്നും സംവിധായകന്‍ പറയുന്നു. സംഭവം വിവാദമായതോടെ സോനാക്ഷി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

ഹോട്ടല്‍ മുറി അത്ര പോര, സോനാക്ഷിയുടെ ട്വീറ്റ് വിവാദമായി
ഷിമോഗയില്‍ ഷൂട്ടിംഗിനെത്തിയ സോനാക്ഷിയാണ് തനിയ്ക്ക് ഏര്‍പ്പെടുത്തിയ ഹോട്ടല്‍ മുറിയെപ്പറ്റി പരാതിപ്പെട്ടത്

ഹോട്ടല്‍ മുറി അത്ര പോര, സോനാക്ഷിയുടെ ട്വീറ്റ് വിവാദമായി
ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതുപോലൊരിടത്ത് എന്നെ എത്തിച്ചത് എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്

ഹോട്ടല്‍ മുറി അത്ര പോര, സോനാക്ഷിയുടെ ട്വീറ്റ് വിവാദമായി
രജനീകാന്ത് നായകനാവുന്ന ലിങ്കയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് സോനാക്ഷി ഉള്‍പ്പെട്ട സംഘം ഷിമോഗയില്‍ എത്തിയത്

ഹോട്ടല്‍ മുറി അത്ര പോര, സോനാക്ഷിയുടെ ട്വീറ്റ് വിവാദമായി
ഹോട്ടല്‍ മുറി ഇഷ്ടമായെന്നാണ് താരം പറഞ്ഞതെന്നും പരാതിയുള്ളതായി അറിയില്ലെന്നും ലിങ്ക സംവിധായകന്‍ കെഎസ് രവി കുമാര്‍

ഹോട്ടല്‍ മുറി അത്ര പോര, സോനാക്ഷിയുടെ ട്വീറ്റ് വിവാദമായി
കര്‍ണാടകയില്‍ ഷൂട്ടിംഗിനെത്തിയ സോനാക്ഷിയെ ആദ്യം ബുദ്ധിമുട്ടിച്ചത് ആരാധകരായിരുന്നു.


Click it and Unblock the Notifications











