ഹണിയുടെ ആല്‍ബത്തില്‍ സോനാക്ഷി ഹോട്ട്
അഭിനയത്തിന്റെ കാര്യത്തില്‍ ഒരോ പടവുകളായി മുന്നോട്ടുപോവുകയാണ് സോനാക്ഷി സിന്‍ഹ. മികച്ച ചിത്രങ്ങള്‍ മുന്‍നിര നായകന്മാര്‍, പ്രഗല്‍ഭരായ സംവിധായകര്‍, ഇങ്ങനെ എല്ലാം കാര്യമായി ശ്രദ്ധിച്ചാണ് സോനാക്ഷി കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമയ്‌ക്കൊപ്പം സംഗീത ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെട്ട് അതിപ്രശസ്തിയിലേയ്ക്കുയര്‍ന്ന ബോളിവുഡ് താരങ്ങള്‍ ഏറെയുണ്ട്. ഇപ്പോള്‍ സോനാക്ഷിയും ആ വഴിയ്‌ക്കൊരു പരീക്ഷണത്തിലാണ്.
പഞ്ചാബി പോപ്പ് സംഗീതത്തിലൂടെ പ്രശസ്തനായി മാറിയ ഹണി സിങ്ങിനൊപ്പമാണ് സോനാക്ഷി സംഗീതആല്‍ബത്തില്‍ എത്തുന്നത്. അടിപൊളി പാട്ടുകളും അത്രതന്നെ ഗ്ലാമറുമാണ് പൊതുവേ ഹണിയുടെ ആല്‍ബങ്ങളുടെ ഒരു ശൈലി. സാധാരണയായി അന്താരാഷ്ട്ര മോഡലുകളെയും മറ്റുമാണ് ഹണി ആല്‍ബത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോള്‍ ഇതാദ്യമായിട്ടാണ് ഒരു ബോളിവുഡ് താരം ഹണിയുടെ ആല്‍ബത്തിലെത്തുന്നത്.

ഹണിയുടെ ആല്‍ബത്തില്‍ അസ്സല്‍ ഗ്ലാമറുമായിട്ടായിരിക്കും സോനാക്ഷിയെത്തുകയെന്നാണ് സൂചന. സൂപ്പര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിന്റെ ഷൂട്ട് നടക്കുന്നത് അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ്. ആല്‍ബത്തിലെ സ്വന്തം ലുക്ക് സോനാക്ഷി പുറത്തുവിട്ടിട്ടുണ്ട്.
ഇതിന് മുമ്പ് അക്ഷയ് കുമാര്‍ നായകനായ ബോസ് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് വേണ്ടി ഹണിയും സോനാക്ഷിയും ഒന്നിച്ചിരുന്നു. ഗാനം വലിയ ഹിറ്റാവുകയും ചെയ്തു. ഇതിന് ശേഷം ഇപ്പോള്‍ ആല്‍ബത്തിലൂടെ ഇവര്‍ വീണ്ടും ഒന്നിയ്ക്കുകയാണ്.


Click it and Unblock the Notifications











