ആക്ഷന്‍ റാണിയാകാന്‍ സോനാക്ഷി കളരി പഠിയ്ക്കും
തമിഴകത്തെ പ്രമുഖ സംവിധായകന്‍ എആര്‍ മുരുഗദോസിന്റെ പുതിയ ചിത്രമായ കത്തിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇളയദളപതി വിജയ് നായകനാകുന്ന കത്തി ഒരു ആക്ഷന്‍ ത്രില്ലറാണ്. ഇതിനിടെ മുരുഗദോസിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും വന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ നായകന്മാര്‍ക്ക് പ്രാധാന്യം നല്‍കി ആക്ഷന്‍ ത്രില്ലറുകള്‍ ഒരുക്കിയ മുരുഗദോസിന്റെ അടുത്ത ചിത്രത്തില്‍ നായികയ്ക്കാണേ്രത പ്രാധാന്യം. നായികയ്ക്ക് പ്രാധാന്യമുള്ള ഒരു അടിപൊളി ആക്ഷന്‍ ത്രില്ലറാണ് മുരുഗദോസ് അടുത്തതായി ഒരുക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണത്രേ.
ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിലാണ് തുടങ്ങുന്നത്. ഇതിന് മുമ്പായി ആക്ഷന്‍ ഹീറോയിനാകാനായി സോനാക്ഷിയ്ക്ക് മുപ്പത് ദിവസത്തെ പരിശീലനം നല്‍കുന്നുണ്ടത്രേ. കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിയാണ് മുപ്പത് ദിവസം സോനാക്ഷി പരിശീലിയ്ക്കുകയെന്നാണ് അറിയുന്നത്. സോനാക്ഷിയ്ക്ക് ചിത്രത്തില്‍ കോളെജ് വിദ്യാര്‍ത്ഥിനിയുടെവേഷമാത്രേ.

ടോംബ് റെയ്ഡര്‍ എന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ആഞ്ജലീന ജോളി ചെയ്തതിന് സമാനമായ വേഷമായിരിക്കും സോനാക്ഷിയുടേതെന്നാണ് മുരുഗദോസ് പറയുന്നത്. മുരുഗദോസും സോനാക്ഷിയും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കുമിത്. ആദ്യമായി സോനാക്ഷി അഭിനയിച്ച മുരുഗദോസ് ചിത്രം ഹോളിഡേ ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
സോനാക്ഷി സിന്‍ഹ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കും മുരുഗദോസിന്റെ ആക്ഷന്‍ ത്രില്ലര്‍. സോനാക്ഷി കരാര്‍ ഒപ്പുവച്ച ആദ്യ തമിഴ് ചിത്രം രജനീകാന്ത് നായകനാകുന്ന ലിങ്കയാണ്.


Click it and Unblock the Notifications











