twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൊനാക്ഷി എന്റെ ഭാഗ്യമെന്ന് പ്രഭുദേവ

    By Aswathi
    |

    പ്രഭുദേവയുടെ ശ്രദ്ധ ഇപ്പോള്‍ പൂര്‍ണമായും ബോളിവുഡിലാണ്. തമിഴകത്തോട് ഏറെ കുറെ ഗുഡ് ബൈ പറഞ്ഞ സ്ഥിതിയും. ബോളിവുഡില്‍ സൊനാക്ഷിയെയും പ്രഭുദേവയെയും ചേര്‍ത്ത് ചില ഗോസിപ്പുകളും മുളപൊട്ടിക്കഴിഞ്ഞു. മറ്റൊന്നും കൊണ്ടല്ല പ്രഭു ചെയ്യുന്ന ചിത്രങ്ങളിലെല്ലാം സൊനാക്ഷിയുടെയും സാമിപ്യമുണ്ടാകുമെന്നത് തന്നെ.

    ഇനി ഗോസിപ്പുകള്‍ക്ക് അധികം ദൂരെ യാത്ര ചെയ്യുകയൊന്നും വേണ്ട. എന്താണ് എല്ലാ സിനിമയിലും സൊനാക്ഷിയെ നായികയാക്കുന്നത് എന്ന ചോദ്യത്തിന് പ്രഭുദേവ ഉത്തരം നല്‍കിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സൊനാക്ഷി തന്റെ ഭാഗ്യ നായികയാണെന്നാണ് പ്രഭു ദേവ പറഞ്ഞത്.

    sonakshi-sinha-prabhu-deva

    ബോളിവുഡില്‍ സംവിധായകനായും ഛായാഗ്രഹകനായും അഭിനേതാവായും പ്രവര്‍ത്തിച്ചുവരുന്നു എന്റെ ഭാഗ്യം സൊനാക്ഷിയാണ്. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് എല്ലാ ചിത്രത്തിലും സൊണാക്ഷിയെ നായികയാക്കുന്നതെന്ന്. സൊണാക്ഷി തന്റെ ഭാഗ്യമായതുകൊണ്ടാണെന്നാണ് അതിനുള്ള പ്രഭുവിന്റെ മറുപടി.

    വളരെ കഴിവുകളുള്ള പെണ്‍കുട്ടിയാണ് സോണാക്ഷി. എന്റെ തിരക്കഥയിലുള്ള കഥാപാത്രത്തിനനുസരിച്ച് മാറാന്‍ സോണാക്ഷിക്ക് കഴിയാറുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം അവരവരുടെ ജോലികള്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. വളരെ പ്രശസ്തയായൊരു അഭിനേത്രിയായിരുന്നിട്ടും അവര്‍ക്ക് അങ്ങനെയുള്ള ഭാവമൊന്നുമില്ല. വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സൊനാക്ഷി- പ്രഭു ദേവ പറഞ്ഞു.

    ഛായാഗ്രഹകണവും സംവിധാനവും വളരെ ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും അത് രണ്ടും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്നും പ്രഭുദേവ പറഞ്ഞു. ബോളിവുഡില്‍ ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നല്ല അഭിനേതാക്കളും നല്ല തിരക്കഥയും നല്ല നിര്‍മാതാക്കളുമാണ് അതിനുള്ള കാരണം.

    ഹിന്ദി ശരിക്ക് അറിയില്ലെങ്കിലും വളരെ കാലമായി ഞാന്‍ ബോളിവുഡില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സര്‍ഗാത്മതയ്ക്ക് ഭാഷ പ്രശ്‌നമല്ല. ഒരാള്‍ ചെയ്യുന്ന ജോലിയും അതിന്റെ രീതിയും മറ്റുള്ളവര്‍ മനസ്സിലാക്കിയാല്‍ ഭാഷ പ്രശ്‌നമല്ലെന്നാണ് പ്രഭുദേവയുടെ അഭിപ്രായം.

    English summary
    People often ask me why Sonakshi is a part of my film every time. And I say Why not? She is lucky for me said Prabhu Deva
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X