സോനാക്ഷി സാരിയുടുത്തപ്പോള്‍ ആരാധകര്‍ക്ക് നിരാശ
വെസ്റ്റേണ്‍ ഔട്ട്ഫിറ്റുകളില്‍ ഗ്ളാമറസായി മാത്രം ആരാധകര്‍ കണ്ടിരുന്ന സോനാക്ഷി സിന്‍ഹയുടെ പുതിയ വേഷം ആരാധകരെ ഞെട്ടിയ്ക്കുന്നു. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള സാരിയുടുത്ത് തനി നാട്ടിന്‍പുറത്തുകാരി ലുക്കിലുള്ള സോനാക്ഷിയുടെ ചിത്രങ്ങളാണ് ആരാധകരെ നിരാശരാക്കുന്നത്. ലിങ്ക എന്ന രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം.
ആരാധകരുടെ ശല്യം ഒഴിവാക്കനാണോ വെസ്‌റ്റേണ്‍ വേഷങ്ങള്‍ സോനാക്ഷി ഉപേക്ഷിച്ചത് അതോ ചിത്രത്തില്‍ സോനാക്ഷി നാടന്‍ പെണ്‍കുട്ടിയായാണോ അഭിനയിക്കുന്നത്. ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്.

എന്നാല്‍ ലിങ്കയുടെ കഥ പുറത്ത് വിടാതിരിയ്ക്കാനും സോനാക്ഷിയുടെ വേഷം എന്താണെന്ന് അറിയിക്കാതിരിയ്ക്കാനുമുള്ള ലിങ്ക ടീമിന്റെ സൂത്രമാണ് സാരിയുടുക്കലിന് പിന്നിലെന്നും ചില ആരധകര്‍. എന്തായാലും ബോളിവുഡില്‍ ഒട്ടേറെ ആരാധകരുള്ള ഈ ഹോട്ട് താരത്തിന്റെ നാടന്‍പെണ്‍കുട്ടി ഇമേജ് ആരാധകര്‍ക്ക് ഒട്ടും തന്നെ ഇഷ്ടമായില്ലത്രേ.


Click it and Unblock the Notifications











