സല്‍മാന്‍ സോനത്തിന് ഫിറ്റ്നസ് ടിപ്സ് നല്‍കി

By Meera Balan

സാധാരണ ഒപ്പം അഭിനയിക്കുന്ന നായികമാര്‍ക്ക് പലപ്പോഴും പൊല്ലപ്പുണ്ടാക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ സഹപ്രവര്‍ത്തകരോട് വളരെധികം ആത്മാര്‍ത്ഥതയും സല്‍മാന്‍ പലര്‍ത്താറുണ്ട്. ഇത്തരത്തില്‍ സല്‍മാന്റെ സ്‌നേഹത്തിന് പാത്രമാകുന്നത് സോനം കപൂറാണ്. ഇരുവരും ഒനന്ിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ സോനത്തിന് ഫിറ്റ്‌നസ് ടിപ്‌സ് നല്‍കുന്നത് സല്‍മാനാണ്.

പ്രേം രാതന്‍ ധാന്‍ പായോ എന്ന ചിത്രത്തിലാണ് സല്ഡമാനും സോനവും ഒന്നിയ്ക്കുന്നത്. ചിത്രത്തില്‍ സെക്‌സി അവതാറിലാണ് സോനം പ്രത്യക്ഷപ്പെടുക, ഫിറ്റനസിന് വേണ്ട പരിശീലനങ്ങള്‍ ഇതിനോടകം തന്നെ സോനം തുടങ്ങി. സോനത്തിന് വേണ്ട ടിപ്‌സും പരിശീലനവും നല്‍കി സല്‍മാന്‍ ഒപ്പമുണ്ട്.

Sonam

ചിത്രത്തില്‍ സോനത്തിന്റെ റോള്‍ എന്താണെന്ന് വ്യക്തമല്ലെങ്കിലും ചിത്രത്തിലെ സോനത്തിന്റെ ധോത്തി-കുര്‍ത്ത വേഷം ഇതിനൊടകം തന്നെ വൈറലായി. കുടുംബ ചിത്രമായ പ്രേം രാതന്‍ ധാന്‍ പായോ യുടെ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞു. സൂരജ് ഭര്‍ജാത്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സല്‍മാന്‍ സൂരജിന്റെ ചിത്രത്തില്‍ അഭിനിയിക്കുന്നത്. മുന്‍പ് ഹം ആപ്‌കേ ഹേ കോന്‍, മേം പ്യാര്‍ കിയ, സാത് സാത് ഹേ എന്നീ സൂരജ് ചിത്രങ്ങളിലാണ് സല്‍മാന്‍ അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X