Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില് നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര് ആര്ക്ക്? ഹാര്ദിക്കിന്റെ പ്ലാന് മദ്വാളല്ല; നിര്ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
സോണിയയെക്കുറിച്ചുള്ള ചിത്രം ഡിസംബറില്‍ പുറത്തിറങ്ങും
മുംബൈ: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ സോണിയ എന്ന ചിത്രം ഡിസംബര് ഒമ്പതിന് പ്രദര്ശനത്തിനെത്തുമെന്ന് സംവിധായകന് ടിഡി കുമാര് അറിയിച്ചു.
സെന്സര് ബോര്ഡ് പ്രദര്ശനാനുമതി നിഷേധിച്ചതിനെത്തുടര്ന്ന് രണ്ടുവര്ഷത്തോളമായി പ്രദര്ശനം മുടങ്ങിക്കിടന്ന സിനിമയ്ക്ക് ഹൈക്കോടതിയുടെ അനുകൂലവിധി ലഭിച്ചു.
സോണിയയുടെ ജന്മദിനമായതിനാലാണ് ഡിസംബര് ഒന്പതിന് ചിത്രം റിലീസ് ചെയ്യാന് തീരുമാനിച്ചത്. പാര്വ പരാഗ് എന്ന മെഡിക്കല് വിദ്യാര്ത്ഥിനിയാണ് ചിത്രത്തില് സോണിയായി അഭിനയിക്കുന്നത്.
സോണിയ വ്യക്തിപരമായി സിനിമയ്ക്ക് അനുമതി നല്കിയെങ്കില് മാത്രമേ ചിത്രത്തിന് പ്രദര്ശനാനുമതി നല്കൂ എന്നതായിരുന്നു സെന്സര് ബോര്ഡിന്റെ തീരുമാനം. ഇതിനെതിരെയാണ് നിര്മ്മാതാവും സംവിധായകനും കോടതിയെ സമീപിച്ചത്.
സിനിമാറ്റോഗ്രാഫ് നിയമപ്രകാരം വ്യക്തിപരമായ അനുമതിയുടെ ആവശ്യമില്ലെന്ന ഹൈക്കോടതി വിധിയെത്തുടര്ന്ന് ചിത്രത്തിലെ ചിലഭാഗങ്ങള് നീക്കം ചെയ്ത് സെന്സര് ബോര്ഡ് സര്ട്ടിഫിക്കറ്റ് നല്കുകയായിരുന്നു.
ചിത്രം സോണിയയെക്കുറിച്ച് പ്രചാരണം നടത്താന് ഉദ്ദേശിച്ചുള്ളതോ അതേപടിയുള്ള ജീവിതകഥയോ അല്ലെന്നും കുമാര് പറയുന്നു. സോണിയയുടെ ജീവിതത്തെക്കുറിച്ചുള്ള ക്രിയാത്മകമായ വ്യാഖ്യാനമാണിത്. അതേസമയംതന്നെ ഏറെ ഗവേഷണം നടത്തി നിര്മ്മിച്ച സിനിമ ഭാവനാസൃഷ്ടിയുമല്ല- കുമാര് വ്യക്തമാക്കി.
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?