For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പോസിറ്റിവിറ്റി അൽപ്പം കൂടിപ്പോയി'; പ്രണയ വാർഷികം ആഘോഷിച്ച് തിരികെയെത്തിയ രഞ്ജിനി ഹരിദാസിന് കൊവിഡ്

  |

  മലയാള ടെലിവിഷൻ രം​ഗത്ത് ഒട്ടനവധി അവതാരകരുണ്ടെങ്കിലും എല്ലാ സാഹചര്യങ്ങളും മനോഹ​രമായി കൈകാര്യം ചെയ്യുന്ന മികച്ചൊരു അവതാരിക ആരെന്ന് ചോദിച്ചാൽ എല്ലാവരും ഒരുപോലെ പറയുക രഞ്ജിനി ഹ​രിദാസിന്റെ പേരായിരിക്കും. ഐഡിയ സ്റ്റാർ സിങർ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചപ്പോൾ മുതലാണ് രഞ്ജിനി ഹരിദാസ് എന്ന അവതാരികയെ പ്രേക്ഷകർ കണ്ടുതുടങ്ങിയത്. പിന്നീട് ആറ് വർഷത്തോളം രഞ്ജിനി സ്റ്റാർ സിങറിൽ അവതാരികയായി തുടർന്നു. ഇം​​ഗ്ലീഷ് കലർന്ന അവതരണ രീതിയായിരുന്നു മറ്റെല്ലാ അവതാരകരിൽ നിന്നും രഞ്ജിനിയെ വ്യത്യസ്തയാക്കിയത്.

  'മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് ദിലീപ്', വനിതയുടെ കവർ പേജിൽ ആദ്യമായി കുടുംബസമേതം

  ഐഡിയ സ്റ്റാർ സിങറിന് ശേഷം നിരവധി റിയാലിറ്റി ഷോകളുടേയും അവാർഡ് നിശകളുടേയും അവതാരികയായി രഞ്ജിനി തിളങ്ങി. ഏത് പ്രമുഖ താരം കേരളത്തിലേക്ക് പരിപാടികളിൽ പങ്കെടുക്കാൻ എത്തിയാലും രഞ്ജിനിയായിരിക്കും പരിപാടിയുടെ അവതാരിക. തടിച്ച് കൂടുന്ന ജനകത്തെ വാക്കുകൾകൊണ്ട് നിയന്ത്രിക്കാനും പരിപാടിക്ക് കൊഴുപ്പേകാനും ​ഗസ്റ്റിനെ മുഷുപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാനും രഞ്ജിനിക്ക് മാത്രമെ സാധിക്കൂ എന്നതാണ് പ്രത്യേകത. 2000ലെ മിസ് കേരള ആയിരുന്നു രഞ്ജിനി. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയ ശേഷമാണ് താൻ ബോൾഡായതെന്ന് രഞ്ജിനി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  'ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല, സാനിയ കിണറ്റിൽ ചാടി, അവസാനം പണികിട്ടി'; വിഷ്ണു ഉണ്ണികൃഷ്ണൻ

  മുപ്പത്തൊമ്പതിൽ എത്തി നിൽക്കുന്ന രഞ്ജിനി എല്ലാ വിഷയങ്ങളിലും തന്റേതായ അഭിപ്രായ പ്രകടനങ്ങൾ എപ്പോഴും നടത്തുന്ന വ്യക്തി കൂടിയാണ്. അതേസമയം വെട്ടി തുറന്ന് അഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ‌ രഞ്ജിനിക്ക് നേരെ വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. വലിയൊരു മൃ​ഗസ്നേഹി കൂടിയാണ് രഞ്ജിനി. ലോക്ക് ഡൗൺ കൊവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കേണ്ടി വന്നതിനാൽ വിശേഷങ്ങൾ പങ്കുവെക്കാനും ആരാധകരോട് സംസാരിക്കാനുമായി ഒരു യുട്യൂബ് ചാനലും രഞ്ജിനി ആരംഭിച്ചിരുന്നു. അമ്മയും സഹോദരനുമാണ് രഞ്ജിനിയുടെ ലോകം. അവതാരിക എന്നതിന് പുറമെ നടി, ​ഗായിക എന്നീ നിലകളിലും രഞ്ജിനി തിളങ്ങിയിട്ടുണ്ട്.

  ചൈനടൗൺ, തത്സമയം ഒരു പെൺകുട്ടി, എൻട്രി എന്നിവയാണ് രഞ്ജിനി അഭിനയിച്ച സിനിമകൾ. കൂടാതെ ബി​ഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർഥിയുമായിരുന്നു രഞ്ജിനി ഹരിദാസ്. ഷോയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളായി വെല്ലുവിളി ഉയർത്താൻ രഞ്ജിനിക്ക് കഴിഞ്ഞു. രഞ്ജിനിയുടെ വിവാഹം എന്ന് നടക്കുമെന്നത് എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ രണ്ട് വർഷമായി രഞ്ജിനി പ്രണയത്തിലാണ്. പ്രണയ ജീവിതം രണ്ട് വർഷം തികഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസ് പങ്കുവെക്കുകയും ചെയ്തിരുന്നു. ബിസിനസുകാരനായ ശരത്ത് പുളിമൂടാണ് രഞ്ജിനിയുടെ കാമുകൻ. 2020 പ്രണയദിനത്തിലാണ് താൻ പ്രണയത്തിലാണെന്ന കാര്യം രഞ്ജിനി വെളിപ്പെടുത്തിയത്.

  'ഞാനിപ്പോൾ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ ഒന്നും വിജയിച്ചില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വർഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആൾ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷൻഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല' എന്നാണ് പ്രണയത്തെ കുറിച്ച് രഞ്ജിനി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കാമുകൻ ശരത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് രഞ്ജിനി കുറിച്ചത് 'ഭ്രാന്തമായ സ്നേഹവും സന്തോഷവും ചിരിയും' എന്നാണ്. കാമുകനൊപ്പം പ്രണയത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് തിരികെ വീട്ടിലെത്തിയ രഞ്ജിനിക്ക് ഇപ്പോൾ കൊവിഡ് പിടിപ്പെട്ടിരിക്കുകയാണ്. രഞ്ജിനി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. 'ഞാൻ ഇപ്പോൾ പോസിറ്റിവിറ്റി കൊണ്ട് നിറഞ്ഞ് തുളുമ്പുന്നതിനാൽ പ്രിയപ്പെട്ടവരെല്ലാം എന്നിൽ നിന്നും അകലം പാലിക്കൂ'വെന്നാണ് റീൽസ് വീഡിയോ പങ്കുവെച്ച് രഞ്ജിനി ഹരിദാസ് കുറിച്ചത്. താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ രഞ്ജിനിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കൊവിഡിനെ മറികടക്കാനുള്ള ആശ്വാസവാക്കുകളുമായി എത്തിയിട്ടുണ്ട്.

  Read more about: ranjini haridas
  English summary
  Soon After 2nd Love Anniversary Celebration, Ranjini Haridas Reveals She Tested Covid Positive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X