For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ നടി കാജലും പ്രതിശ്രുത വരനും ഒന്നിച്ചുള്ള ചിത്രം പുറത്ത്

  |

  കൊവിഡ് കാലമാണെങ്കിലും നിരവധി താരങ്ങളാണ് കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നയന്‍താരയുടെ വിവാഹ വാര്‍ത്ത വന്നെങ്കിലും ഉടനെ ഉണ്ടാവില്ലെന്നാണ് നയന്‍സ് പറയുന്നത്. എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു താരസുന്ദരി താന്‍ വിവാഹിതയാവുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

  മാസങ്ങളായി പ്രചരിച്ചിരുന്ന വിവാഹ വാര്‍ത്ത സത്യമാണെന്ന് നടി കാജല്‍ അഗര്‍വാളാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അതൊരു അറിയിപ്പായി നടി പങ്കുവെച്ചു. ഇതോടെ കാജലിന്റെ വരനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

  സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരു വ്യക്തിയുമായി താന്‍ വിവാഹിതയാവുമെന്ന കാര്യം കാജല്‍ നേരത്തെ പറഞ്ഞിരുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആണ് കാജല്‍ പറഞ്ഞ വ്യക്തി എന്ന തരത്തില്‍ അന്ന് മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നടിയോ അവരുടെ ബന്ധുക്കളോ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയില്ല. ലോക്ഡൗണ്‍ നാളുകളില്‍ കാജലിന്റെ വിവാഹനിശ്ചയം വളരെ രഹസ്യമായി നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവുമൊടുവില്‍ നടി തന്നെ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.

  ഞാന്‍ യെസ് പറഞ്ഞു. ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലുവുമായുള്ള തന്റെ വിവാഹം ഒക്ടോബര്‍ 30ന് തീരുമാനിച്ചിരിക്കുകയാണ്. മുംബൈയില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം. ഈ കൊവിഡ് കാലത്ത് ജീവിതത്തിലേക്ക് ഒരു ശാന്തമായ പ്രകാശം വരികയാണ്. ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ ഒരുങ്ങുന്നതിനാലുള്ള ത്രില്ലിലാണ് ഞങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ഞാന്‍ നന്ദി പറയുകയാണ്.

  ഞങ്ങളുടെ പുതിയ യാത്രയ്ക്ക് നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലെ വിവാഹശേഷവും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടരുമെന്നുമാണ് കാജല്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. വിവാഹം കഴിഞ്ഞാലും കാജല്‍ സിനിമയില്‍ അഭിനയിക്കുമോ എന്ന ആരാധകരുടെ ആശങ്കകള്‍ക്കുള്ള മറുപടി നടി ഇതിലൂടെ വ്യക്തമാക്കി കഴിഞ്ഞു. ഇത് മാത്രമല്ല കാജലും ഗൗതമും ഏറെ കാലം മുന്‍പ് തന്നെ അടുത്തിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

  ഗൗതമിനൊപ്പം എടുത്ത ചില ചിത്രങ്ങളാണ് വിവാഹവാര്‍ത്ത പറഞ്ഞതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഏതോ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം എടുത്ത ഫോട്ടോസ് ആയിരുന്നിത്. 2014 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. അന്നൊക്കെ കാജലിനൊപ്പം ഗൗതം ഉണ്ടായിരുന്നു എന്നാണ് ചിത്രങ്ങൾ പറയുന്നത്. തെലുങ്കില്‍ നടി ലക്ഷ്മി മഞ്ജു അവതരിപ്പിക്കുന്ന ചാറ്റ് ഷോ യില്‍ പങ്കെടുക്കവേയാണ് താന്‍ സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരാളെ വിവാഹം കഴിക്കുമെന്ന കാര്യം കാജല്‍ വെളിപ്പെടുത്തിയത്. അന്ന് മുതല്‍ വരനെ അന്വേഷിക്കുകയായിരുന്നു ആരാധകര്‍.

  പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

  കാജലിന്റെയും ഗൗതമിന്റെയും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമാണിതെന്നാണ് അറിയുന്നത്. സംരംഭകനായ വ്യക്തിയാണ് ഗൗതം. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് കാജല്‍ അഗര്‍വാള്‍. റീമേക്ക് ചിത്രങ്ങളിലൂടെയാണ് മലയാളത്തിനും സുപരിചിതമായത്. 2004ല്‍ ക്യൂം ഹോ ഗയാ നാ എന്ന ബോളിവുഡ് സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറിയ കാജല്‍ പിന്നീട് തെലുങ്കിലും തമിഴിലുമാണ് ഏറെ ശ്രദ്ധേയയായത്. മഗധീര, ഡാര്‍ലിംഗ്, മി.പെര്‍ഫെക്ട്, സിങ്കം, ഗോവിന്ദുഡു അന്ധരിവടേലേ തുടങ്ങി അമ്പതിലേറെ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

  English summary
  Soon After Marriage Announcement, Kajal Aggarwal And Gautam Kitchlu Old Unseen Picture Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X