വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ബ്രൈഡല്‍ പാര്‍ട്ടി നടത്തി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ പുറത്ത്

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം നടി തന്നെ പുറത്ത് വിട്ടത്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരമായി വന്ന ഗോസിപ്പുകളെല്ലാം സത്യമാക്കി കൊണ്ടാണ് വിവാഹക്കാര്യം കാജല്‍ ആരാധകരോട് പറഞ്ഞത്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ പ്രതിശ്രുത വരന്‍.

2014 മുതല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത് വ്യക്തമാക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിനോട് അനുബന്ധിച്ച് കാജലിന്റെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി നടത്തിയിരിക്കുകയാണ്.

bridal-kajal

കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാജലിന്റെ സഹോദരി നിഷ അഗര്‍വാളാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കണക്കിലെടുത്ത് വളരെ ചുരുക്കം സുഹൃത്തുക്കളാണ് നിഷയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രമണിഞ്ഞ് മുയല്‍ ചെവിയുടെ മാതൃക തലയില്‍ വെച്ചുകൊണ്ട് ബ്രൈഡ് ടു ബീ ബാനര്‍ ദേഹത്ത് ചുറ്റിയായിരുന്നു കാജല്‍ പാര്‍ട്ടിയില്‍ അണിഞ്ഞൊരുങ്ങിയിരുന്നത്.

നിഷ പങ്കുവെച്ചിരുന്ന ഈ ചിത്രങ്ങള്‍ക്ക് താഴെ മൈ സ്വീറ്റ് ലിറ്റില്‍ ബണ്ണി എന്ന കമന്റുമായി കാജലും എത്തിയിട്ടുണ്ട്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം കാജലിന്റെ വിവാഹത്തിന് ആശംസകളുമായി എത്തി കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ ചടങ്ങുകളും നടക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തെ കുറിച്ച് നടി സൂചിപ്പിച്ചില്ലെങ്കിലും ബാക്കി എല്ലാ വിവരങ്ങളും പുറത്ത് വിട്ടിരുന്നു. ഇതോടെ അഭ്യൂഹങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.

bridal-kajal

മുംബൈയില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം. സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരു വ്യക്തിയുമായി താന്‍ വിവാഹിതയാവുമെന്ന കാര്യം കാജല്‍ നേരത്തെ പറഞ്ഞിരുന്നു. ഒടുവില്‍ ഇന്നലെയാണ് ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് തന്റെ വരനെന്നും ഒക്ടോബര്‍ മുപ്പതിന് വിവാഹിതരാവുമെന്നുള്ള കാര്യം നടി പുറത്ത് വിട്ടത്.

Recommended Video

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

ലോക്ഡൗണ്‍ നാളുകളില്‍ കാജലിന്റെ വിവാഹനിശ്ചയം വളരെ രഹസ്യമായി നടന്നുവെന്നാണ് അറിയുന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ട് വളരെ ചുരുക്കം ആളുകള്‍ മാത്രം പങ്കെടുക്കുന്ന തരത്തിലാണ് വിവാഹം നടക്കുക എന്ന് നടി തന്നെയാണ് വ്യക്തമാക്കിയത്. ഗൗതമിനൊപ്പമുള്ള കാജലിന്റെ പുതിയ ചിത്രങ്ങള്‍ കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X