6 വര്‍ഷത്തിന് ശേഷം വേര്‍പിരിയുന്നു! മസാല കോഫി വിടുകയാണെന്ന് സൂരജ് സന്തോഷ്! കുറിപ്പ് വൈറല്‍!
സ്വതസിദ്ധമായ ശബ്ദവുമായി ആസ്വാദക ഹൃദയത്തില്‍ ഇടം പിടിച്ച ഗായകരിലൊരാളാണ് സൂരജ് സന്തോഷ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ചിട്ടുണ്ട് അദ്ദേഹം. മസാല കോഫി എന്ന ബാന്റിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. താന്‍ മസാല കോഫി വിടുകയാണെന്നറിയിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മ്യൂസിക് മോജോയിലൂടെയും ഗാനങ്ങളുമായി സൂരജ് എത്താറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ സൂരജിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുറിപ്പ് ഇങ്ങനെയായിരുന്നു.
മസാല കോഫി എന്ന ബാന്‍റുമായുള്ള ആറു വര്‍ഷത്തെ തൃപ്തികരമായ സേവനത്തിനു ശേഷം ബാന്‍റും ഞാനും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടേത് രണ്ടുവഴികളാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. സംതൃപ്തിയോടെ, വാക്കു തര്‍ക്കങ്ങളില്ലാതെ സമാധാനപരമായ വേര്‍പിരിയലാണ് ഉദ്ദേശിക്കുന്നത്. മസാല കോഫിക്ക് എല്ലാ വിജയങ്ങളും നേരുന്നു.

എന്‍റെ പിന്തുണയും പ്രോത്സാഹനവും എന്നും ബാന്‍റിനൊപ്പം ഉണ്ടാകും. ബാന്‍റിന്‍റെ വിജയത്തില്‍ ഞാനും തീര്‍ച്ചയായും ആഹ്ലാദിക്കും. എന്‍റെ കരിയറിലെ ഇനി വരുന്ന ഓരോ പ്രൊജക്ടുകളെക്കുറിച്ചും ഞാന്‍ നിങ്ങളെ അറിയിക്കും. എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിമര്‍ശകരുമാണ്. എന്റെ കരുത്ത്. നിങ്ങള്‍ നിങ്ങളാണെന്ന പോലെ ഞാന്‍ ഞാനാണ്. ഇതായിരുന്നു സൂരജ് സന്തോഷിന്‍റെ കുറിപ്പ്.


Click it and Unblock the Notifications











