എന്റെ ശരീരം അദ്ദേഹത്തിന്റെ പഴയ രൂപത്തിലേക്ക് ഒരുക്കി എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടി- രൂപമാറ്റത്തെ പറ്റി സൂരജ്
ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് സൂരജ് സണ്‍. സീരിയല്‍ നടന്‍ എന്ന ലേബലില്‍ നിന്നും സിനിമാ നടന്‍ എന്നതിലേക്ക് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. മൃദു ഭാവേ ദൃഢ കൃത്യേ എന്ന പേരില്‍ ഷാജൂണ്‍ കര്യാല്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് നായകനായി സൂരജ് അഭിനയിച്ചിരിക്കുന്നത്.
ഫെബ്രുവരി ആദ്യ ആഴ്ചകളില്‍ തിയേറ്ററിലേക്ക് എത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ സൂരജ് ഇരട്ടഗെറ്റപ്പില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തന്റെ കഥാപാത്രത്തിന് വേണ്ടി അങ്ങനൊരു രൂപമാറ്റം വരുത്തിയതിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് നടനിപ്പോള്‍.

താന്‍ അഭിനയിച്ച ശങ്കര്‍ ദാസ് എന്ന കഥാപാത്രവും ഈ സിനിമയുടെ നിര്‍മാതാവും തമ്മിലൊരു ബന്ധമുണ്ട്. അതാണ് തന്റെ ഈ രൂപമാറ്റത്തിന് പിന്നിലെന്നാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ സൂരജ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് ഇങ്ങനൊരു രൂപത്തിലേക്ക് തനിക്കെത്താന്‍ സാധിച്ചതെന്നും നടന്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'ആരാണ് ശങ്കര്‍ ദാസ്? എന്തിനു വേണ്ടിയാണ് ഈ രൂപമാറ്റം? ചോദ്യത്തിനുള്ള ഉത്തരം...
സൂരജ് സണ്ണില്‍ നിന്ന് ശങ്കര്‍ ദാസിലേക്കുള്ള യാത്ര. മൃദു ഭാവേ ദൃഢ കൃത്യേ സിനിമയിലെ നായക കഥാപാത്രം ശങ്കര്‍ ദാസിന് ഈ സിനിമയുടെ നിര്‍മ്മാതാവ് വിജയ ശങ്കര്‍ മേനോന്റെ ജീവിതവുമായി ബന്ധമുള്ളതിനാല്‍ ശങ്കര്‍ ദാസിനെ അവതരിപ്പിക്കുന്ന എനിക്ക്, എന്റെ ശരീരത്തെ അദ്ദേഹത്തിന്റെ പഴയകാല രൂപ ഭാവങ്ങളിലേക്ക് ഒരുക്കി എടുക്കുന്നതില്‍ മാനസികവും ശാരീരികവുമായ ഒരുപാട് പരിശ്രമങ്ങള്‍ നടത്തേണ്ടി വന്നിരുന്നു.

അതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നത് ഈ സിനിമയുടെ മേക്കപ്പ്മാന്‍ മണി അണ്ണന്റെ (സുധി ഏട്ടന്‍) വസ്ത്രാലങ്കാരം രശ്മി ചേച്ചിയും, അര്‍പ്പണ ബോധം തെളിയിച്ചു കൊണ്ട് സൂരജ് സണ്ണിനെ സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ സാറിന്റെ മനസ്സിലുള്ള ശങ്കര്‍ ദാസിലേക്ക് വളരെ സൂക്ഷ്മമായി മാറ്റുകയായിരുന്നു.
അതുകൊണ്ട് തന്നെ ശങ്കര്‍ ദാസ് എന്ന കഥാപാത്രത്തെ എന്റെ കഴിവിന്റെ പരമാവധി തന്നിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യമായി നായകനാവുന്ന സിനിമയില്‍ തന്നെ ഇതുപോലുള്ള വ്യത്യസ്തത നിറഞ്ഞ അനുഭവങ്ങള്‍ സമ്മാനിച്ചതിന് സിനിമയുടെ അണിയറയുടെ മുന്നിലും പിന്നിലും നിന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി.
ശങ്കര്‍ദാസ് എന്ന കഥാപാത്രത്തിലേക്ക് എന്നെ എത്തിക്കാന്‍ സഹായിച്ച കണ്‍ട്രോളര്‍ പ്രവീണേട്ടനോടും (പ്രവീണ്‍ പരപ്പനങ്ങാടി)ഒരായിരം നന്ദി..' എന്നുമാണ് സൂരജ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
എടുത്ത കഠിനാധ്വാനത്തിന് വിജയം കൊണ്ട് വരാനും സൂരജിന് കഴിഞ്ഞുവെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. സൂരജ് തന്റെ ജീവിതത്തിലെ ചില വിഷമങ്ങളിലൂടെ കടന്നുപോയപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് വിഷമമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഇനിയും വലിയ വലിയ വിജയങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ എന്ന് .പ്രാര്‍ത്ഥിക്കുന്നു.. എന്ന് തുടങ്ങി നിരവധി പേരാണ് നടന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്ുകന്നത


Click it and Unblock the Notifications











