»   »  ആമി കണ്ടു... എന്നാൽ അതിനു ശേഷം തനിയ്ക്ക് സംഭവിച്ചത് മറ്റൊന്നു; സൂര്യാ കൃഷ്ണമൂർത്തി പറയുന്നതിങ്ങനെ

ആമി കണ്ടു... എന്നാൽ അതിനു ശേഷം തനിയ്ക്ക് സംഭവിച്ചത് മറ്റൊന്നു; സൂര്യാ കൃഷ്ണമൂർത്തി പറയുന്നതിങ്ങനെ

Written By:
Subscribe to Filmibeat Malayalam

വിവാദങ്ങൾക്ക് നടുവിൽ പിറന്ന ഒരു ചിത്രമാണ് കമലിന്റെ ആമി . തുടക്കും മുതൽ തന്നെ ആമിയെ ചുറ്റിപ്പറ്റി ഒരുപാടു വിവാദങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ തീയേറ്ററിൽ എത്തിയപ്പോഴേയ്ക്ക് എല്ലാം മലക്കം മറിഞ്ഞു എന്നു തന്നെ പറയാം. അത്രയ്ക്ക് മനോഹരമായാണ് മാധവിക്കുട്ടി എന്ന് എഴുത്തുകാരിയെ ആമിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എ ചിത്രത്തിൽ എടുത്തു പറയാനുള്ളത് മഞ്ജുവാര്യർ എന്ന അഭിനയത്രിയെ ആണ്. ചിത്രത്തിൽ മഞ്ജു മാധവിക്കുട്ടിയായി ശരിയ്ക്കും ജീവിക്കുകയായിരുന്നു.

aami

എന്റെ പൊന്നേ.. നോട്ടമെങ്കിൽ നോട്ടം ഇതാണ്! ഒരു അഡാർ ലവിലെ ഈ കക്ഷി ആരാണെന്ന് അറിയാമോ


ആമി കണ്ടതിനു ശേഷം സൂര്യകൃഷ്ണ മൂർത്തി എഴുതിയ  പോസ്റ്റ് വൈറലയിരിക്കുകയാണ്. ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ബയോ പിക് ആണ് ആമിയെന്നാണ് ചിത്രത്തെ കുറിച്ച്  സൂര്യയെ കൃഷ്ണ മൂർത്തി പറഞ്ഞത്. കൂടാതെ  തീയേറ്ററിലുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.


സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിൽ ലാലേട്ടൻ പാടുന്നു! കൂടെ സുരാജും... വീഡിയോ കാണാം


മഞ്ജു കലക്കി

ചിത്രത്തിൽ മഞ്ജു മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. അതിനാൽ തന്നെ ചിത്രത്തിൽ നിന്ന് വിദ്യാബാലനെ ഒഴിവാക്കിയത് അനുഗ്രഹമായെന്നും അദ്ദേഹം കുറിച്ചു. മഞ്ജുവിന്റെ രൂപമാറ്റമാണോ വേഷ പകർച്ചയാണോ ഇത്ര മനോഹരമാക്കിയതെന്നു അറിയില്ല, മഞ്ജു ലോകാത്ഭുതങ്ങളിൽ ഒന്ന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


അറ്റൻബറോയുടെ ഗാന്ധിയ്ക്ക് ശേഷം ആമി

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ബയോ ചിത്രം അറ്റൻബറോയുടെ ഗാന്ധിയായിരുന്നു. ആ ചിത്രം കണ്ടപ്പോൾ ഉണ്ടായ അതേ ഫീൽ തന്നെയാണ് ഇപ്പോൾ അമി കണ്ടപ്പോഴും തോന്നിയത്. ചിത്രത്തിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം. കടൽ പോലെ വിശാലമായ ഒരു മനസ്. ആ മനസിലൂടെയുള്ള യാത്ര. കഥാകാരിയുടെ മനസിലുള്ള കൃഷ്ണനെ വളരെ മനോഹരമായി കമൽ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്.ഹൃദയം തകർന്ന രംഗം

ചിത്രം കഴിഞ്ഞു എഴുന്നേറ്റപ്പോൾ ഒരു ഹൃദയം തകരുന്ന രംഗത്തിന് കാഴ്ചക്കാരനാകേണ്ടി വന്നെന്നും സൂര്യകൃഷ്ണ മൂർത്തി പറയുന്നുണ്ട്. ചിത്രം കണ്ട് എഴുന്നേറ്റപ്പോൾ താൻ ആദ്യം കണ്ടത് തന്റെ സീറ്റിന്റെ പിന്നിലിരുന്നു പൊട്ടി കരയുന്ന ഒരു സ്ത്രീയയെയാണ്. ആമി ഒപ്പോ എന്നു പറഞ്ഞാണ് ആ സ്ത്രീ കരയുന്നത്. പിന്നീടുളള അന്വേഷണത്തിൽ മാധവിക്കുട്ടിയുടെ സഹോദരി സുലോചനയാണ് അതെന്ന് മനസിലായി. സഹോദരിയ്ക്ക് തോന്നിയ അതെ മനോ നിലയായിരുന്നു ദുരെ നിന്നും മാത്രം മാധവിക്കുട്ടിയെ കണ്ടിട്ടുളള എനിയ്ക്കും. ഒരു കരിക്കല്ല് നെഞ്ചിൽ‌ വച്ചുതു പോലെ തോന്നിയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. തന്നെ ചിത്രം കാണാൻ ക്ഷണിച്ച മഞ്ജുവിനേയും കമലിനേയു കാണണമെന്നുണ്ടായിരുന്നു. എന്നാൽ മനസ് നിറയെ വിങ്ങലായതു കൊണ്ട് തനിയ്ക്ക് അതു സാധിച്ചില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.


English summary
soorya krishnanmoorthy post about aami movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam