twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴകുന്തോറും വീര്യം കൂടും, സിനിമയെ വെല്ലുന്ന ജീവിതകഥകളുമായി മുന്തിരിവള്ളി നിര്‍മ്മാതാവ്

    വെള്ളിമൂങ്ങയുടെ ഗംഭീര വിജയത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കിയ ചിത്രവും ലക്ഷ്യമിട്ടത് കുടുംബ പ്രേക്ഷകരെയാണ്.

    By Nihara
    |

    ജീവിതത്തില്‍ തളരാതെ മുന്നോട്ട് പോകുന്ന ബിസിനസ്സുകാരുടെ കഥയ്ക്ക് എപ്പോഴും സിനിമയില്‍ നല്ല ഡിമാന്‍ഡാണ്. ബിസിനസ് തകര്‍ന്നപ്പോള്‍ ഏറെ ഇഷ്ടപ്പെട്ട് പണി കഴിപ്പിച്ച വീട് വില്‍ക്കേണ്ടി വന്ന കഥയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന് പറയാനുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരട്ടി വില കൊടുത്ത് ആ വീടു സ്വന്തമാക്കാന്‍ കഴിഞ്ഞു. ആ വീട്ടിലിരുന്നാണ് മുന്തിരിവള്ളിയുടെ പ്രതികരണം സോഫിയ ആസ്വദിക്കുന്നത്.

    പുലിമുരുകന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. വെള്ളിമൂങ്ങയുടെ ഗംഭീര വിജയത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കിയ ചിത്രവും ലക്ഷ്യമിട്ടത് കുടുംബ പ്രേക്ഷകരെയാണ്. ബിസിനസ് കുടുബത്തില്‍ നിന്നും സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നുവന്ന സോഫിയ പോള്‍ സിനിമയുടെ ആരംഭം മുതല്‍ അവസാനം വരെ എല്ലാക്കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നിരുന്നു.

    മോഹന്‍ലാല്‍ സിനിമ നിര്‍മ്മിക്കണമെന്നാഗ്രഹിച്ചിരുന്നു

    ഇഷ്ടനായകനൊപ്പം ഒരു സിനിമ

    സോഫിയയുടെയും കുടുംബത്തിന്റെയും ഇഷ്ടനായക ലിസ്റ്റില്‍ മുന്നിട്ടു നില്‍ക്കുന്ന താരമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. താരത്തിന്റെ ഒരു സിനിമയില്‍ പങ്കാളിയാണമെന്ന് സോഫിയ ആഗ്രഹിച്ചിരുന്നു. ആ സ്വപ്‌നമാണ് മുന്തിരിവള്ളിയിലൂടെ പൂവണിഞ്ഞത്.

    അന്‍വറിന്റെ ചോദ്യം

    ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ നിര്‍മ്മാണ രംഗത്തേക്ക്

    സഹോദരന് വേണ്ടി അന്‍വര്‍ റഷീദിനെ കാണാന്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് ബാംഗ്ലൂര്‍ ഡേയ്‌സിന്റെ നിര്‍മ്മാണ് ചുമതല തനിക്ക് ലഭിച്ചതെന്ന് സോഫിയ പറഞ്ഞു. നല്ലൊരു തുടക്കം തന്നെയായിരുന്നു. മുന്തിരിവള്ളിക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സ് നിര്‍മ്മാതാവ് എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്.

    സോഫിയയുടെ സ്വപ്‌നം പൂവണിഞ്ഞു

    മോഹന്‍ലാലിനെ നായകനാക്കാന്‍ കാരണമുണ്ട്

    മലയാള സിനിമയിലെ മുടിചൂടാമന്നനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മലയാളിയുടെ സ്വകാര്യ അഹങ്കാരമെന്നും വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകരെപ്പോലെ സോഫിയയും കട്ട മോഹന്‍ലാല്‍ ഫാനാണ്. പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹം സോഫിയയുടെ ഉള്ളില്‍ ഉണ്ടായിരുന്നു.

    കഥ കേട്ടപ്പോഴേ നായകനെ തീരുമാനിച്ചു

    ഒറ്റ കേള്‍വിയില്‍ത്തന്നെ നായകനെ തീരുമാനിച്ചു

    സിനിമയിലെ ഒരു സുഹൃത്ത് മുഖേനയാണ് തിരക്കഥാകൃത്തായ സിന്ധുരാജ് കഥ പറയാന്‍ എത്തിയത്. കഥ കേട്ടപ്പോള്‍ മുതല്‍ ഉലഹന്നാനായി സങ്കല്‍പ്പിച്ചത് മോഹന്‍ലാലിനെയാണ്. പിന്നീട് ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കഥ നന്നായി ഇഷ്ടപ്പെട്ടു.

    ആനിയമ്മയാവാന്‍ വിദ്യാ ബാലനെ ക്ഷണിച്ചിരുന്നു

    വിദ്യാ ബാലനെ സമീപിച്ചിരുന്നു

    ഉലഹന്നാന്റെ പ്രിയ പത്‌നി ആനിയമ്മയുടെ വേഷം അവതരിപ്പിക്കുന്നതിനായി വിദ്യാ ബാലനെ കാസ്റ്റ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിദ്യയുടെ ഡേറ്റ് ലഭിച്ചില്ല. പിന്നീട് അധികമാരെയും അന്വേഷിക്കാതെ മീനയെ സമീപിക്കുകയായിരുന്നു. മലയാളികള്‍ക്ക് സുപരിചിതയായ മീനയെ ആനിയമ്മയാവാന്‍ ക്ഷണിച്ചു.

    English summary
    Sophia Paul reveal the background stories of casting of the film Munthirivallikal Thalirkumpol. Mohanlal and Meena play the lead roles in this film, which is touted to be a family entertainer. Both the artists are pairing up after their successful movie Drishyam, which released 3 years back.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X