»   » അന്ന് പാളിയ ആ പണി വീണ്ടും .. ഫഹദിന് കൈ കൊടുത്ത് സൗബിന്‍.. നിര്‍മ്മിക്കാന്‍ ആളും റെഡി!

അന്ന് പാളിയ ആ പണി വീണ്ടും .. ഫഹദിന് കൈ കൊടുത്ത് സൗബിന്‍.. നിര്‍മ്മിക്കാന്‍ ആളും റെഡി!

Posted By: Nihara
Subscribe to Filmibeat Malayalam

ഹാസ്യ നടന്‍ മാത്രമല്ല നല്ലൊരു സംവിധായകനും കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. ക്യാമറയ്ക്ക് പിന്നില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് സൗബിന്‍ സിനിമാജീവിതം തുടങ്ങിയത്. സിനിമയിലെത്തിയിട്ട് 15 വര്‍ഷം പിന്നിടുന്നതിനിടയിലാണ് സൗബിന്‍ സ്വന്തമായി സിനിമ ഒരുക്കിയത്. അമല്‍ നീരദ്, ഫാസില്‍, സിദ്ദിഖ് തുടങ്ങിയവരുടെ അസിസ്റ്റന്റായാണ് സൗബിന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഇടയ്ക്ക് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും സംവിധാന മോഹത്തെ വിടാതെ കൊണ്ടു നടന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. ആദ്യമായാണ് ഒരു സിനിമയുടെ കഥ കേള്‍ക്കാതെ ദുല്‍ഖര്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകുന്നതെന്നും സൗബിന്‍ പറയുന്നു.

മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

അന്നയും റസൂലിന്റെ ലൊക്കേഷനിടയില്‍ വെച്ച് ഫഹദിനോട് കഥ പറയനായി പോയിരുന്നുവെന്ന് സൗബിന്‍ പറയുന്നു. രാജീവ് രവിയോടും സ്‌ക്രിപറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നു. പറവയ്ക്ക് ശേഷം ഫഹദ് ചിതത്രത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് സൗബിന്‍ പറയുന്നു. ഫഹദിനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് അബുവാണ് നിര്‍മ്മിക്കുന്നത്.

Fahad, Soubin

കോമഡിക്ക് പ്രാധ്യന്യമുള്ള ഫാന്റസി ചിത്രമാണ് പ്ലാന്‍ ചെയ്യുന്നതെന്നും സൗബിന്‍ പറയുന്നു. ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച ചിത്രങ്ങളിലൊന്നായി പറവയും മാറുമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്. ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളത്.

English summary
Soubin Shahir about his next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam