ആ ഫോട്ടോ എടുത്ത വികൃതിക്കാരൻ ഞാൻ തന്നെയാണ്! വികൃതി എല്‍ദോയുടെ കഥ, വെളിപ്പെടുത്തി സൗബിൻ

അമ്പിളിയ്ക്ക് ശേഷം സൗബിൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് വികൃതി. സൗബിനോടൊപ്പം സുരാജ് വെഞ്ഞാറൻ മൂട്, സുരഭി ലക്ഷമി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.

യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരെത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ കഥയെ കുറിച്ചോ യഥാർഥ സംഭവത്തെ കുറിച്ചോ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത എന്താണ് വികൃതി എന്ന് വെളിപ്പെടുത്തുകയാണ് സൗബിൻ. ഓഡിലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 കൊച്ചി മെട്രോയിലെ   പാമ്പ്

കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നു ഉറങ്ങി എന്ന് ആരോപിച്ച് അങ്കമാലി സ്വദേശിയായ എൽദോയെ അപമാനിച്ച സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൊച്ചി മെട്രോയിലെ പാമ്പ് എന്ന തലക്കെട്ടോടെ എൽദോ കിടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു. ഈ എൽദോയുടെ ജീവിതമാണ് വികൃതിയിൽ പറയുന്നത്.

 എൽദോയായി സുരാജ്

എല്ഡദോയായി ചിത്രത്തിൽ എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. സുരാജിന്റെ ഭാര്യയാകുന്നത് സുരഭി ലക്ഷ്മിയാണ്. കേൾവിയും മിണ്ടാൻ ശേഷിയുമില്ലാത്ത സുരാജിനെ പോലെയുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിൽ സുരഭി ലക്ഷ്മിയും അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി ആഗ്യഭാഷയിൽ ഇരുവരും പരിശീലനം നേടുകയും ചെയ്തിരുന്നു.

  വികൃതിക്കാരനായി സൗബിൻ ചിത്രത്തിൽ  ആ വികൃതിക്കാരനായിട്ടാണ്  സൗബിൻ എത്തുന്നത് എൽദേ കിടന്നുറങ്ങുന്ന ചിത്രമെടുത്തു പ്രചരിപ്പിച്ച വ്യക്തിയുടെ വേഷത്തിലാണ്   സൗബിൻ എത്തുന്നത്.  അതേ  ഞാൻ തന്നെയാണ്  ആ വികൃതിക്കാരൻ എന്ന്  പറഞ്ഞു കൊണ്ടാണ്  ഓഡിയോ ലോഞ്ചിൽ സിനിമയെ  കുറിച്ച് താര പറഞ്ഞു തുടങ്ങിയത്.

ചിത്രത്തിൽ ആ വികൃതിക്കാരനായിട്ടാണ് സൗബിൻ എത്തുന്നത് എൽദേ കിടന്നുറങ്ങുന്ന ചിത്രമെടുത്തു പ്രചരിപ്പിച്ച വ്യക്തിയുടെ വേഷത്തിലാണ് സൗബിൻ എത്തുന്നത്. അതേ ഞാൻ തന്നെയാണ് ആ വികൃതിക്കാരൻ എന്ന് പറഞ്ഞു കൊണ്ടാണ് ഓഡിയോ ലോഞ്ചിൽ സിനിമയെ കുറിച്ച് താരം പറഞ്ഞു തുടങ്ങിയത്.

 സാമ്പാറ് വിളമ്പി  വിൻസി


ചിത്രത്തിൽ പുതുമുഖ താരം വിൻസിയാണ് നായികയായി എത്തുന്നത്. സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് എത്തുന്നത്. വിൻസിയുടെ ആദ്യ ചിത്രമാണിത്. മനോരമ അവതരിപ്പിച്ച നായിക നായകൻ എന്ന് പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് വിൻസി. വിൻസിയുടെ കോഴിക്കറി ഉണ്ടാക്കുന്ന പെർഫോമൻസ് പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും ചർച്ച വിഷയമാണ്.നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി. തോമസാണ്.. ചിത്രം ഒക്ടോബർ 4 ന് തിയേറ്ററുകളിൽ എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X