സൗബിന്റെ ജൂതൻ തൽക്കാലിക ടൈറ്റിൽ മാത്രം!! യഥാർഥ പേര്... സസ്‌പെൻസുമായി ഭദ്രൻ
സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമാക്കി ഭഭ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂതൻ. ഇപ്പോഴിത ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഭഭ്രൻ. ജൂതൻ എന്നത് ചിത്രത്തിന്റെ താൽക്കാലിക ടൈറ്റിൽ മാത്രമാണെന്നും സംവിധായകൻ വെളിപ്പെടുത്തി. സിറ്റി കേരളകൗമുദിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ യഥാർഥ ടൈറ്റിൽ ചിത്രത്തിന്റെ റിലീസിനു മുൻപ് മാത്രമേ പുറത്തു വിടുകയുള്ളൂവെന്ന് സംവിധായകൻ പറഞ്ഞു. മലയാളത്തിൽ ഇത്തരത്തിലുള്ള രീതി ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചോർത്തു.

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നതെന്നും ഭഭ്രൻ പറഞ്ഞു. ഇയോ കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. നിഗൂഢതയും മനശാസ്ത്രവും ചേർന്നുളള ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. കൂടാതെ ഒരു യഥാർഥ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള കഥ കൂടിയാണിത്.
ഒരു സിനിമ നടിയെ വിവാഹം ചെയ്തതിനു ശേഷം ഇയോ തിരിച്ചറിയുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തും. സൗബിനു പുറമേ ജോജു ജോർജും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, കണ്ണൂർ , മുംബയ് എന്നിവിടങ്ങളാണ് ചിത്രീകരണം പോലീസ് ഓഫീസർ ആയിട്ടാണ് ജോജു ചിത്രത്തിൽ എത്തുന്നത്.


Click it and Unblock the Notifications











