പൂക്കളുടെ നടുവിൽ നിറപുഞ്ചിരിയുമായി സൗബിൻ!! അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൊളിച്ചു, കാണൂ
ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൗബിൻ ഷഹിർ ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.ഗപ്പി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ജോൺ പോളിന്റെ രണ്ടാം ചിത്രമാണ് അമ്പിളി.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്‍വി റാം എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങള്‍ക്കും വിഷ്ണുവായിരുന്നു സംഗീതം ചിട്ടപ്പെടുത്തിയത്.
സുഡാനി ഫ്രം നൈജിരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു റോഡ് മൂവി ഗണിത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രത്തിന്റെ ചിത്രീകരണം കേരളത്തിനകത്തും പുറത്തുമായിരുന്നു. ഹാസ്യത്തിനും കോമഡിയ്ക്കും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











