»   » സൗബിന് ഉമ്മ കൊടുത്ത് നസ്രിയയുടെ സെല്‍ഫി! കുഞ്ഞനിയത്തിയാണെന്ന് സൗബിന്‍,നസ്രിയ പറയുന്നതിങ്ങനെ!!!

സൗബിന് ഉമ്മ കൊടുത്ത് നസ്രിയയുടെ സെല്‍ഫി! കുഞ്ഞനിയത്തിയാണെന്ന് സൗബിന്‍,നസ്രിയ പറയുന്നതിങ്ങനെ!!!

Posted By: Teressa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നസ്രിയയ്ക്ക് ആരാധകര്‍ കൊടുത്തിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കളാണ് നസ്രിയയെ കുടുംബ സദ്ദസിന് പ്രിയങ്കരിയാക്കിയിരുന്നത് എങ്കിലും സിനിമയിലെ അഭിനയവും കിടിലനായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും നസ്രിയയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് തിടുക്കമാണ്.ഉണ്ണി മുകുന്ദന്‍

സോഷ്യല്‍ മീഡിയയിലുടെ നസ്രിയയുടെ ചിത്രങ്ങള്‍ വന്നാല്‍ അപ്പോള്‍ തന്നെ വൈറലായി മാറുന്നത് സ്ഥിരം കലാപരിപാടിയാണ്. അതിനിടെ ഇപ്പോള്‍ പുതിയൊരു സെല്‍ഫി ചിത്രം പുറത്ത് വന്നിരിക്കുകയാണ്. നസ്രിയയുടെ കൂടെ ചിത്രത്തിലുള്ളത് നടന്‍ സൗബിന്‍ സാഹിറാണ്. സൗബിനെടുത്ത സെല്‍ഫി തന്റെ ഇന്‍സ്റ്റാഗ്രാമം പേജിലുടെ സൗബിന്‍ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ശേഷം ചിത്രം വൈറലായി മാറുകയായിരുന്നു.

സൗബിന്റെ സെല്‍ഫി


ലിറ്റില്‍ സിസ്റ്റര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സൗബിന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെ നസ്രിയ്‌ക്കെപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെക്കുകയായിരുന്നു.

വൈറലായ ചിത്രം

നസ്രിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച ഉടനെ തന്നെ അവയെല്ലാം വൈറലായി മാറുന്നത് പതിവാണ്. സൗബിന്റെ കൂടെയുള്ള ചിത്രവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നസ്രിയയുടെ കമന്റ്


ചിത്രത്തിന് നസ്രിയയും കമന്റ് കൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞനിയത്തിയാണെന്ന് സൗബിന്‍ പറഞ്ഞപ്പോള്‍ ബിഗ് ബ്രദര്‍ എന്നാണ് നസ്രിയ സൗബിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

നസ്രിയയുടെ ലുക്ക്

ചിത്രത്തില്‍ നസ്രിയ ചൂണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന രീതിയിലാണ് മുഖം പിടിച്ചിരിക്കുന്നത്. സൗബിന്റെ മുഖത്ത് എന്തോ ഒരു ഭാവവും മാറി മറിയുന്നുണ്ട്.

നസ്രിയ തിരിച്ചു വരവ്


ഓം ശാന്തി ഓശന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലുടെയാണ് നസ്രിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും നസ്രിയയുടെ തിരിച്ചു വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന ചിത്രം

റംസാന്‍ പെരുന്നാളിന് ഫഹദ് ഫാസിലിന് ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു നസ്രിയ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം വൈറലായി മാറിയിരുന്നു.

ലൈക്കുകളും കമന്റുകളും

അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയിലുടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളും ലൈക്കും കിട്ടുന്നതാണ് പതിവ്.

#lilsister

A post shared by Soubin Shahir (@soubinshahir) on Jul 25, 2017 at 10:16pm PDT

English summary
Soubin Sahir's selfi with Nazriya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam