»   » സംവിധാനമല്ല.. അഭിനയം കുറച്ചൂടെ ഈസിയാണെന്ന് സൗബിന്‍ ഷാഹിര്‍.. പറവ നാളെ പറക്കും!

സംവിധാനമല്ല.. അഭിനയം കുറച്ചൂടെ ഈസിയാണെന്ന് സൗബിന്‍ ഷാഹിര്‍.. പറവ നാളെ പറക്കും!

Posted By: Nihara
Subscribe to Filmibeat Malayalam

സംവിധാന സഹായിയായി സിനിമയിലേക്കെത്തി താരമായി മാറിയതാണ് സൗബിന്‍ ഷാഹിര്‍. നടനായി തിളങ്ങി നില്‍ക്കുന്നതിനിടയിലും സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് സൗബിന്‍ വ്യക്തമാക്കിയിരുന്നു. ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ പറവ സെപ്റ്റംബര്‍ 21 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം ചിത്രവുമായി സൗബിന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ മറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു.

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ സെന്റിയടിച്ച് ദിലീപ്.. എല്ലാം നിലനില്‍പ്പിന് വേണ്ടി!

അഭിനയിക്കാന്‍ കുറച്ചു കൂടെ എളുപ്പമാണെന്ന് സൗബിന്‍ പറയുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കാണിക്കാന്‍ കഴിഞ്ഞുവെന്നതാണ് അഭിനേതാവായതു കൊണ്ട് കിട്ടിയ ഗുണം. ദുല്‍ഖറിനോടൊപ്പം നേരത്തെ അഭിനയിച്ചിരുന്നതിനാല്‍ ഡയറക്ട് ചെയ്യാനും എളുപ്പമായിരുന്നു. ജീവിതത്തിലെ തന്നെ വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു പറവ. പ്രാവിനെ പറപ്പിക്കുന്ന ഗെയിം പഠിക്കാനും മറ്റ് തയ്യാറെടുകള്‍ക്കുമായാണ് കൂടുതല്‍ സമയം ചെലവഴിച്ചത്.

Parava

പറവയുടെ പോസ്റ്ററുകളും ഗാനങ്ങളുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതീവ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. കിസ്മത്ത് താരം ഷെയ്ന്‍ നിഗം, ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ അശോകന്‍, സൈനുദ്ദീന്റെ മകന്‍ ദിനില്‍, സിദ്ദിഖ്, ആഷിക് അബു, ജേക്കബ് ഗ്രിഗ്രറി, ശ്രിന്റെ അഷാബ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Soubin Shahir about Parava release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam