»   » നക്ഷത്ര കണ്ണുള്ള സുന്ദരിയുമായി സൗബിന്‍ മച്ചാന്റെ വിവാഹനിശ്ചയം കഴിഞ്ഞു! വൈറലാവുന്ന ചിത്രങ്ങളിതാ...

നക്ഷത്ര കണ്ണുള്ള സുന്ദരിയുമായി സൗബിന്‍ മച്ചാന്റെ വിവാഹനിശ്ചയം കഴിഞ്ഞു! വൈറലാവുന്ന ചിത്രങ്ങളിതാ...

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ യുവസംവിധായകനും നടനുമായി തിളങ്ങി നില്‍ക്കുകയാണ് സൗബിന്‍ ഷാഹിര്‍. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന സിനിമയുടെ വിജയത്തിന് ശേഷം വിവാഹം എന്നാണെന്നുള്ള പലരുടെയും ചോദ്യത്തിന് താരം ഉത്തരം തന്നിരുന്നു. വധുവിന്റെ ചിത്രമുള്‍പ്പെടെയായിരുന്നു താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നുള്ള കാര്യം സൗബിന്‍ പറഞ്ഞിരുന്നത്.

എന്നാലും നയന്‍താരയോട് ഇത് വേണമായിരുന്നോ? നയന്‍സിന്റെ പുതിയ സിനിമയ്ക്ക് സംഭവിച്ചതെന്താണെന്ന് അറിയാമോ?

ദുബായില്‍ പഠിച്ച് വളര്‍ന്ന കോഴിക്കോട് സ്വദേശിനി ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയാവുന്നത്. വിവാഹത്തെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സൗബിന്‍ പറഞ്ഞിരിക്കുകയാണ്.

സൗബിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം സൗബിന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നവവധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം സൗബിന്‍ പറഞ്ഞിരുന്നത്.

ജാമിയ

ദുബായില്‍ പഠിച്ച് വളര്‍ന്ന കോഴിക്കോട് സ്വദേശിനി ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയാവുന്നത്. നക്ഷത്ര കണ്ണുള്ള ജാമിയയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പിന്നാലെയാണ് വിവാഹനിശ്ചയം കഴിഞ്ഞ കാര്യം താരം പറയുന്നത്.

വിവാഹം

ഇരുവരുടെയും വിവാഹം എന്നാണെന്നുള്ള കാര്യത്തെ കുറിച്ചൊന്നും ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്ത് തന്നെ അതുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗബിന്റെ വിജയതുടക്കം

സഹസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ പലതിലും കഴിവ് തെളിയിച്ചിരിക്കുകയാണ് സൗബിന്‍. സൗബിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നു.

പറവ

സൗബിന്‍ ഷാഹിറിന്റെ കന്നിചിത്രമായിരുന്നെങ്കിലും പറവ സൂപ്പര്‍ ഹിറ്റായിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഒപ്പം സൗബിന്റെ സംവിധാനത്തിലുള്ള മികവും തെളിയിക്കപ്പെടുകയായിരുന്നു.

താരസമ്പന്നമായൊരു സിനിമ

ദുല്‍ഖര്‍ സല്‍മാന്‍, ഷെയിന്‍ നീഗം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ശ്രീനാഥ് ഭാസി, ജാഫര്‍ ഇടുക്കി, ഗ്രിഗറി, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, ശ്രിന്റ എന്നിങ്ങനെ താരസമ്പന്നമായൊരു സിനിമയാണ് പറവ.

❤️

A post shared by Soubin Shahir (@soubinshahir) on Nov 7, 2017 at 11:36am PST

English summary
Soubin Shahir got engaged with Jamiya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam