ഒടുവില്‍ സൗബിന്‍ മച്ചാന്‍ ആ നക്ഷത്രക്കണ്ണുള്ള സുന്ദരിയെ സ്വന്തമാക്കി! വിവാഹ ചിത്രങ്ങള്‍ കാണാം!!!
Recommended Video

നടന്‍, സംവിധായകന്‍ എന്നിങ്ങനെ മലയാള സിനിമയുടെ ശ്രദ്ധേയനായ സൗബിന്‍ ഷാഹിറിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ താരം ആദ്യമെ പുറത്ത് വിട്ടിരുന്നു. പിന്നാലെ തന്നെ വിവാഹമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും എപ്പോഴാണെന്ന് പറഞ്ഞിരുന്നില്ല.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴായിരുന്നു സൗബിന്‍ വിവാഹിതനായ കാര്യം പുറത്തറിയുന്നത്. ദുബായില്‍ പഠിച്ച് വളര്‍ന്ന കോഴിക്കോട് സ്വദേശിനി ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയായിരിക്കുന്നത്.

സൗബിനും ഇനി കുടുംബസ്ഥനായി
നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറും വിവാഹിതനായിരിക്കുകയാണ്. ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയായിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹത്തിനെത്തിയിരുന്നത്.

ചിത്രങ്ങള്‍ പുറത്ത്
വിവാഹത്തെ കുറിച്ച് സൗബിന്‍ തന്നെ ആദ്യം പറഞ്ഞിരുന്നെങ്കിലും താരത്തിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ ചിത്രങ്ങളെല്ലാം വൈറലായിരിക്കുകയാണ്.

പൂച്ചക്കണ്ണി സുന്ദരി
ദുബായില്‍ പഠിച്ച് വളര്‍ന്ന കോഴിക്കോട് സ്വദേശിനി ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയായത്. നക്ഷത്ര കണ്ണുള്ള ജാമിയയുടെ ചിത്രങ്ങള്‍ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സൗബിന്റെ വിജയതുടക്കം
സഹസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ സിനിമയില്‍ പലതിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. സൗബിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമയായ പറവ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നാലെയാണ് വിവാഹവും നടന്നത്.


Click it and Unblock the Notifications











