ദുല്‍ഖര്‍ സല്‍മാനും സൗബിന്‍ ഷാഹിറും വീണ്ടും! കുഞ്ഞിക്കയോടൊപ്പം അതിഥി വേഷത്തില്‍ നടന്‍

By Midhun Raj

ദുല്‍ഖര്‍ സല്‍മാന്‍-സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുല്‍ഖര്‍ നായകനാവുന്ന വരനെ ആവശ്യമുണ്ട് ചിത്രത്തിലാണ് സൗബിന്‍ അതിഥി വേഷത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

dulquer salmaan-soubin shahir

സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. മണിയറയിലെ അശോകന്‍,കുറുപ്പ് തുടങ്ങിയ സിനിമകളാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന മറ്റ് ചിത്രങ്ങള്‍. ചെന്നൈയിലാണ് വരനെ ആവശ്യമുണ്ട് പ്രധാനമായും ചിത്രീകരിച്ചത്.

മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതമൊരുക്കുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് പുതുവത്സര ദിനത്തില്‍ സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സഹസംവിധായകനായി പ്രവര്‍ത്തിച്ച അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം.

More from Filmibeat

Read more about: dulquer salmaan soubin shahir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X