ക്രിസ്പിന്‍ ചതിച്ചു ബേബിച്ചാ.. അവന്‍ സോണിയയെ വളക്കാന്‍ പിന്നാലെ നടക്കുന്നു!!

By Aswini

Recommended Video

ക്രിസ്പിനും സോണിയയും വീണ്ടും ഒന്നിക്കുന്നു | filmibeat Malayalam

ക്രിസ്പിന്‍, സോണിയ, ബേബിച്ചന്‍.. ഈ പേരുകള്‍ കേട്ടാലറിയാം... പറയുന്നത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തെ കുറിച്ചാണ്. അതെ, മഹേഷിന്റെ പ്രതികാരത്തില്‍ ഏറെ കൈയ്യടി നേടിയ രംഗങ്ങളാണ് സോണിയയും ക്രിസ്പിനും ഒന്നിച്ചെത്തിയ രംഗങ്ങള്‍.

ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ് മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റിലൂടെ. സൗബിന്‍ ഷഹീറിന്റെയും ലിജോ മോളുടെയും മനോഹരമായ കോമ്പിനേഷന്‍ രംഗങ്ങളിലൂടെയാണ് സ്ട്രീറ്റ്‌ലൈറ്റിന്റെ ട്രെയിലര്‍ ആരംഭിയ്ക്കുന്നത്.

ക്രിസ്പിനും സോണിയയും

ക്രിസ്പിനും സോണിയയും

മഹേഷിന്റെ പ്രതികാരത്തില്‍ തുല്യ ചിന്താഗതിയുള്ള സുഹൃത്തുക്കളാണ് സോണിയും ക്രിസ്പിനും എത്തുന്നത്.. സഹോദര തുല്യ സ്‌നേഹമാണ് ഇരുവരും തമ്മില്‍. സോണിയ മുത്തല്ലേ എന്ന ക്രിസ്പിന്റെ ചോദ്യം ഹിറ്റാണ്.

ബേബിച്ചന്റെ സംശയം

ബേബിച്ചന്റെ സംശയം

മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിനെയും സോണിയയെയും സംശയിച്ച ബേബിച്ചന്റെ ചോദ്യം ചെയ്യല്‍ രസകരമായിരുന്നു. ആ സംഭാഷണത്തില്‍ നിന്നാണ് ക്രിസ്പിനും സോണിയയും തമ്മിലുള്ള ബന്ധം പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്

സ്ട്രീറ്റ്‌ലൈറ്റില്‍

സ്ട്രീറ്റ്‌ലൈറ്റില്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ കിട്ടയ ഇരുവരുടെയും 'ഫെയിം' ഉപയോഗിക്കുകയാണ് സ്ട്രീറ്റ് ലൈറ്റില്‍. എന്നാലിവിടെ ലിജോ മോളുടെ പിന്നലെ നടക്കുന്ന ചെറുപ്പക്കാരനാണ് സൗബിന്‍.

ലിജോ മോള്‍

ലിജോ മോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ലിജോ മോള്‍ അഭിനയാരങ്ങേറ്റം കുറിച്ചത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഹണീബി 2.5 എന്നീ ചിത്രങ്ങളിലും നായികയായെത്തി. ഇടുക്കിക്കാരിയായ ലിജോ മോളുടെ നാലാമത്തെ ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്.

സൗബിന്‍ ഷഹീര്‍

സൗബിന്‍ ഷഹീര്‍

സംവിധാന മോഹവുമായി എത്തിയ സൗബിന്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സൗബിന്‍ പിന്നെ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഹാസ്യതാരമായി. അതിനിടയില്‍ പറവ എന്നൊരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.

ഇനി സ്ട്രീറ്റ്‌ലൈറ്റ്

സോണിയയും ക്രിസ്പിനും വീണ്ടുമൊന്നിക്കുന്ന സ്ട്രീറ്റ്‌ലൈറ്റിന്റെ ട്രെയിലര്‍ ഒരിക്കല്‍കൂടെ കാണാം. സൗബിനും ലിജോയും മാത്രമല്ല, മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ലുക്കും ട്രെയിലറില്‍ ആകര്‍ഷണമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X