സൗബിന്റെ വികൃതിയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്! റിലീസിങ് ഡേറ്റ് പുറത്ത്

സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറം മൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വികൃതിയക്ക് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ്. ചിത്രം ഓക്ടോബർ 4 ന് തിയേറ്റരുകളിൽ എത്തും.നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജീഷ് പി. തോമസാണ്.

vikrithi

ചിത്രത്തിന്റെ പുറത്തു വന്ന ടീസറിനും ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നുത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നു ഉറങ്ങി എന്ന് ആരോപിച്ച് അങ്കമാലി സ്വദേശിയായ എൽദോയെ അപമാനിച്ച സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ എൽദോയുടെ ജീവിതമാണ് വികൃതിയിൽ പറയുന്നത്. ചിത്രത്തിൽ സമീർ എന്ന പ്രവാസി മലയാളിയെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. എൽദോ എന്ന കഥാപാത്രമായിട്ടാണ് സുരാജ് എത്തുന്നത്.

പുതുമുഖം താരം വിന്‍സിയണ് നായിക. ബാബുരാജ്,ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പു, സുരഭി ലക്ഷ്മി, മറീന മൈക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X